പൃഥ്വിരാജ് സംവിധാനം; മോഹൻലാൽ നായകൻ; ബ്രോ ഡാഡി വരുന്നു..!!

474

ലൂസിഫർ എന്ന ആദ്യ ചിത്രത്തിൽ കൂടി പൃഥ്വിരാജ് സുകുമാരൻ എന്ന അഭിനേതാവിന്റെ സംവിധായക മികവ് ലോകം മുഴുവൻ കണ്ടപ്പോൾ ലൂസിഫർ എന്ന ചിത്രത്തിന്റെ 200 കോടി നേടിയതിന്റെ ആഘോഷത്തിൽ ആയിരുന്നു ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രഖ്യാപിച്ചത്.

എന്നാൽ വമ്പൻ ക്യാൻവാസിൽ ഒട്ടേറെ ലൊക്കേഷനുകളിൽ ആയി ഒരുങ്ങാൻ ഇരുന്ന സിനിമ കൊറോണ വന്നതോടെ ഷൂട്ടിംഗ് തുടങ്ങുന്നത് പ്രതിസന്ധിയിൽ ആകുക ആയിരുന്നു. എന്നാൽ വീണ്ടും പൃഥ്വിരാജ് സുകുമാരൻ സംവിധായക കുപ്പായം അണിയുമ്പോൾ നായകനായി എത്തുന്നത് മോഹൻലാൽ തന്നെ ആണ്.

മോഹൻലാൽ – പൃഥ്വിരാജ് ടീം മുഴുനീള അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഉണ്ട് ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ സിനിമയിൽ നിർമ്മിക്കുന്നത്. ഫൺ ഫാമിലി എന്റർടൈനറായി ആണ് ബ്രോ ഡാഡി എത്തുന്നത്.

ഓൾഡ് മൊങ്ക്സ് ഡിസൈനിൽ കൂടി പരസ്യ കലയിൽ ശ്രദ്ധ നേടിയ എൻ ശ്രീജിത്തും ബിബിൻ മാളിയേക്കലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർ ആണ് നായികമാരായി എത്തുന്നത്. ലാലു അലക്സ് , സൗബിൻ ഷാഹിർ , മുരളി ഗോപി എന്നിവരും ചിത്രത്തിൽ ഉണ്ട്.

ലോക്ക് ഡൌൺ തീർന്നു കഴിഞ്ഞാൽ മോഹൻലാൽ അഭിനയിക്കുന്നത് ഈ ചിത്രത്തിൽ ആയിരിക്കും. ഈ സമയത്തിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് ഒരു കോമഡി സിനിമ ആയിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു.