ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലർ പുറത്തിറക്കുന്നത് സൂര്യ; വമ്പൻ പ്രൊമോഷൻ..!!

39

ആദി എന്ന പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്തത് 2018 ജനുവരി 26ന് ആയിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ പ്രണവ് നായകനായി എത്തുന്ന രണ്ടാം ചിത്രം എത്തുകയാണ്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ റ്റീസർ വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ എത്തുകയാണ്.

ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അരുൺ ഗോപി തന്നെയാണ്.

നടിപ്പിൻ നായകൻ സൂര്യ തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കുന്നത്, ഇന്ന് വൈകിട്ട് 6 മണിക്കാണ് ടീസർ എത്തുന്നത്.

I've got some really exciting news! South Indian movie sensation – superstar Suriya will be unveiling the trailer of Irupathiyonnaam Noottaandu today! Stay tuned for the first detailed sneak peek 😉

Posted by Arun Gopy on Tuesday, 22 January 2019

You might also like