പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഷൂട്ടിങ് അവസാനിച്ചു; ചിത്രം അടുത്ത വർഷം റിലീസ്..!!

44

അരുൺ ഗോപി സംവിധാനം ചെയ്തു പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം അവസാനിച്ചു. ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകപാടം ആണ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു,

അരുൺ ഗോപിയുടെ പോസ്റ്റ് വായിക്കാം..

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ(എഴുത്തു)സിനിമ.!!! എല്ലാരോടും നന്ദി മാത്രം തോളോട് ചേർന്ന് സ്വപനം സാധ്യമാക്കി നൽകിയ എല്ലാരോടും..!!! വാക്കിലൊതുങ്ങാതെ സ്നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാർ..!! നന്ദി..!! പ്രൊഡക്ഷനിലെ ബിജുവിൽ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാർത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയിൽ ഒതുക്കാൻ കഴിയില്ല എന്ന് അറിയാം..!! എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാർത്ഥൻ, ബാലു, അമൃത്, ലാൽ, ആരോൺ, ഓസ്റ്റിൻ, ശിവറാം, ആൻമി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേർക്കുന്നു..!! ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റർ ഹെയ്‌നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹർഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂർണമായി വെള്ളിത്തിരയിലെത്താൻ..!! കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..
പ്രാർത്ഥനയോടെ..
സ്നേഹത്തോടെ അരുൺ ഗോപി

https://www.facebook.com/arungopy.gopy/posts/2225301250853308

You might also like