പുഴുവിലേ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും; മമ്മൂട്ടിയെ പുകഴ്ത്തി പാർവതി..!!

160

നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ചിത്രം ആണ് പുഴു. മമ്മൂട്ടി , പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം ആണ് റീലീസ് ചെയ്തത്.

മമ്മൂട്ടി തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ ചെയ്യാത്ത വേഷം ആണ് ചെയ്യുന്നത് എന്നാണ് നായികാ ആയി എത്തുന്ന പാർവതി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

കസബ ചിത്രത്തിന്റെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ പാർവതി മമ്മൂട്ടിക്ക് ഒപ്പം നായിക വേഷത്തിൽ എത്തുന്നു എന്ന വാർത്ത എത്തിയത് മുതൽ ചിത്രം പ്രേക്ഷകർ കാണാൻ കാത്തിരിക്കുകയാണ് എന്നുള്ളതാണ് സത്യം.

ഇപ്പോൾ മമ്മൂട്ടിയുടെ കഥാപാത്രത്തെ വാനോളം പുകഴ്ത്തി ആണ് പർവതി തിരുവോത്ത് രംഗത്ത് വന്നിരിക്കുന്നത്. പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്ന വേഷം പ്രേക്ഷകരെ തീർച്ചയായും ഞെട്ടിക്കുന്നത് ആയിരിക്കും.

കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം ആണ്. താരങ്ങൾക്ക് അപ്പുറം ശക്തമായ പ്രമേയം ആണ് സിനിമയുടെ ശക്തി എന്നാണ് പാർവതി പറയുന്നത്.

ഒരു പരിധി വരെ തന്റെ രാഷ്ട്രീയ ചിന്തകളെയും സ്ത്രീ – പുരുഷ സമത്വ ചിന്തകളെയും പിന്തുണക്കുന്ന സിനിമയാണ് പുഴു അതുകൊണ്ട് തന്നെയാണ് താൻ ഈ ചിത്രത്തിന്റെ ഭാഗം ആകാൻ തീരുമാനിച്ചത് എന്നും പാർവതി പറയുന്നു.

You might also like