പോത്ത് പാവം ആയിരുന്നതുകൊണ്ട് ചവാതെയിരുന്ന ടോവിനോ തോമസ്; വീഡിയോ വയറൽ ആകുന്നു..!!

32

തൊട്ടത് എല്ലാം പൊന്നാകുന്നത് പോലെ, വിജയ കിരീടങ്ങൾ ചൂടി നിൽക്കുകയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് യുവ നായകൻ ടോവിനോ തോമസ്. തീവണ്ടി എന്ന സൂപ്പർഹിറ്റ് വിജയ ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനായി പുറത്തെത്തുന്ന ചിത്രമാണ് മധുപാൽ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ’.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ, പോത്തിന്റെ കൊമ്പിൽ പിടിച്ചു ചാടുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റ് ആകുന്നത്. ടോവിനോ തോമസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ ഷെയർ ചെയ്തത്.

‘ ഇതൊക്കെ എന്ത്, പോത്ത് പാവം ആയത് കൊണ്ട് ഞാൻ ചത്തില്ല, പോത്ത് ഇപ്പോൾ സുഖമായി ഇരിക്കുന്നു ‘ ഈ ക്യാപ്‌ഷനോട് കൂടിയാണ് ഫോട്ടോ വീഡിയോ പുറത്ത് വിട്ടത്.

അനു സിതാരയും നിമിഷ സജയനും നായികമാരായി എത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം നിർവഹിചിരിക്കുന്നത് ഔസേപ്പച്ചൻ ആണ്.

 

You might also like