ഏറ്റവും വേഗത്തിൽ അമ്പത് കോടി തികക്കുന്ന മലയാളം ചിത്രം; ഒടിയന് റെക്കോർഡ്..!!

35

ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങൾക്കും ഡിഗ്രിഡിങ്ങും ശേഷം കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒടിയൻ, വീണ്ടും മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ കേറുന്ന മലയാളം ചിത്രമെന്ന റെക്കോര്ഡ് ആണ് ഒടിയൻ നേടിയത്.

നിവിൻ പോളി നായകനായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ കായംകുളം കൊച്ചുണ്ണി പതിനൊന്ന് ദിവസം കൊണ്ട് നേടിയ റെക്കോര്ഡ് ആണ് ഒടിയൻ ഒമ്പത് ദിവസം കൊണ്ട് തകർത്തത്.

ആശിർവാദ് സിനിമാസിന്റെ ബനേരിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം, ലോകമെങ്ങും അമ്പത് കോടി കളക്ഷനും അതോടൊപ്പം പതിനാലായിരം ഷോയും കടന്നിരിക്കുകയാണ്. അതുപോലെ കേരളത്തിൽ മാത്രം പതിനൊന്നായിരം ഷോ പൂർത്തിയാക്കിയ ചിത്രം, 10 ദിവസങ്ങൾ പിന്നിടുമ്പോഴും വലിയ ജനക്കൂട്ടമാണ് തീയറ്ററുകളിൽ.

https://youtu.be/86ilrGQer-Q