ഒടിയന്റെ വിജയത്തിൽ നന്ദി പറഞ്ഞു ആന്റണി പെരുമ്പാവൂർ; ക്രിസ്തുമസ് സമ്മാനമായി ഒടിയൻ മേക്കിങ് വീഡിയോയും..!!

32

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് കുടുംബ പ്രേക്ഷകരുടെ ചുവരിലേറി ഒടിയൻ.

ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം, ഡിസംബർ 14ന് ആണ് തീയറ്ററുകളിൽ എത്തിയത്, ലോകമെങ്ങും ഒരേ സമയം റിലീസ് ചെയ്ത ചിത്രം, ആദ്യ ദിവസം നേടിയ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകർ മികച്ച അഭിപ്രായങ്ങൾ ആണ് നൽകിയത്.

ഒടിയൻ റിലീസിന് ശേഷം അഞ്ചോളം ചിത്രങ്ങൾ എത്തിയെങ്കിലും അവയോടൊപ്പം മികച്ച അഭിപ്രായതോടെ രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ് ചിത്രം.

കാലങ്ങൾ എത്ര കഴിഞ്ഞാൽ മോഹൻലാൽ എന്ന ആ വികാരത്തിന് പ്രായഭേദമെന്യേ കുടുംബ പ്രേക്ഷകർ നൽകുന്ന പിന്തുണ തന്നെയാണ് ഒടിയൻ എന്ന ചിത്രത്തിന്റെയും വിജയം.

ഒടിയൻ വലിയൊരു വിജയമാകുമ്പോൾ ആരാധകർക്കൊപ്പം സന്തോഷിക്കുന്ന മറ്റൊരാൾ ആണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ, അദ്ദേഹം ക്രിസ്തുമസ് ദിനത്തിൽ വിജയത്തിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തു.

Wishing everyone a very Happy Christmas and thanks for making Odiyan a big sucess.#MerryChristmas #AashirvadCinemas #Odiyan

Posted by Antony Perumbavoor on Monday, 24 December 2018

ആരാധകർക്കും പ്രേക്ഷകർക്കുമായി ഒടിയന്റെ വിജയത്തിനൊപ്പം ഒടിയന്റെ മേക്കിങ് വീഡിയോ കൂടി സമ്മാനിച്ചിരിക്കുകയാണ് ഒടിയൻ ടീം.

Odiyan Making Video – Mohanlal l Shrikumar Menon l Antony Perumbavoor

Here's sharing with you all few glimpses of #Odiyan making #Mohanlal #ShrikumarMenon #Harikrishnan #PeterHein #AashirvadCinemas

Posted by Antony Perumbavoor on Monday, 24 December 2018

You might also like