12000ലേറെ ഷോകൾ പിന്നിട്ട് ഒടിയൻ; ഏറ്റവും വലിയ വിജയം..!!

24

മോഹൻലാൽ നായകനായി എത്തിയ ഒടിയൻ വലിയ വിജയമായി മുന്നേറുകയാണ്, 2018ൽ പുറത്തിറങ്ങിയ മലയാളം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായി മാറുകയാണ് ഒടിയൻ, ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം കുടുംബ മനസ്സുകൾ കീഴടക്കിയാണ് ഒടിയൻ ജൈത്രയാത്ര തുടരുന്നത്.

ലോകമെങ്ങും ഒരേ ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ മാത്രം 12000 ഷോകൾ പിന്നിട്ട് കഴിഞ്ഞു, ക്രിസ്തുമസ് റിലീസായി കേരളത്തിൽ പത്തോളം പുതിയ ചിത്രങ്ങൾ റിലീസിന് എത്തിയിട്ടും ദിനംപ്രതി 500ൽ കൂടുതൽ ഷോകൾ ആണ് ഒടിയൻ ഇപ്പോഴും പ്രദർശനം നടത്തുന്നത്.

കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടം തോന്നുന്ന ഗാനങ്ങളും, മോഹൻലാൽ മഞ്ജു വാര്യർ കൊമ്പിനേഷൻ സീനുകളും പ്രണവും പ്രതികാരവും ഒക്കെ പറയുന്ന ചിത്രം, വലിയ പ്രേക്ഷക സ്വീകരണം ലഭിക്കാതെ പോയ ഈ വർഷം ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളായ നീരാളിക്കും ഡ്രാമക്കും ശേഷം മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് ഒടിയൻ ചിത്രത്തിലൂടെ ബോക്സോഫീസ് സാക്ഷിയാകുന്നത്.

മോഹൻലാലിനെ കൂടാതെ, പ്രകാശ് രാജ്, നരേൻ, സിദ്ധിഖ്, ഇന്നസെന്റ്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ശ്രീകുമാർ മേനോൻ ആണ്, ചിത്രത്തിന്റെ ഗാനങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്, ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്‌നും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസുമാണ്. മാക്‌സ് ക്രീയേഷൻസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.