നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചോലയുടെ ടീസർ..!!

34

ഒഴിവ് ദിവസത്തെ കളി എന്ന ചിത്രത്തിന് ശേഷം വീണ്ടും പുരസ്‌കാര വേദികളിൽ ശ്രദ്ധ നേടുന്ന സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല. ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ ഭയവും ആകാംക്ഷയും പ്രേക്ഷകരിൽ ജനിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ എത്തി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു ചോല.

മൂന്നു വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.വി മണികണ്ഠനും സനൽകുമാറും ചേർന്നാണ് തിരക്കഥ. ചിത്രം നിർമ്മിക്കുന്നത് ഷാജി മാത്യുവും അരുണ മാത്യുവും ചേർന്നാണ് . അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ.

https://youtu.be/_mh73nN9JFg