കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് ലൂസിഫർ എത്തുന്നു; ഇതുവരെ മറ്റാർക്കും നൽകാൻ കഴിയാത്ത ആഘോഷങ്ങളുമായി..!!

33

മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും എത്തുമ്പോൾ, ടോവിനോ തോമസും ഇന്ദ്രജിത് സുകുമാരനും വിവേക് ഒബ്രോയ്‌ എന്നിവർ വീണ്ടും മോഹൻലാൽ എന്ന വിസ്മയത്തിന് ഒപ്പം ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്.

മലയാള സിനിമക്ക് ഏറ്റവും ശക്തമായ തിരക്കഥകൾ സമ്മാമിച്ചിട്ടുള്ള മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

വേറിട്ട സിനിമകൾ എന്നും ചെയ്യാൻ ശ്രമിക്കുന്ന മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.

മലയാള സിനിമയിൽ വേറിട്ട പ്രൊമോഷൻ തന്നെയാണ് ലൂസിഫറിന് ലഭിക്കാൻ പോകുന്നത്, കാരണം, നടനിൽ നിന്നും നിർമാതാവിന്റെ വേഷം ഗംഭീരമാക്കിയതിന് ശേഷമാണ് പൃഥ്വിരാജ് സംവിധായക കുപ്പായത്തിൽ എത്തുന്നത്, കൂടെ പ്രൊമോഷൻ രീതികൾക്ക് ഏത് അറ്റം വരെ പോകുന്ന ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ് കൂടി ആകുമ്പോൾ പൊടി പാറും.

26 ദിവസം 16 കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ഉള്ള പോസ്റ്ററുകൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്, കൂടെ കഥാപാത്രങ്ങളുടേയും സിനിമയുടെയും വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോകൾ.

ഇതൊക്കെ ഏത് പടത്തിനും ഉള്ളത് അല്ലെ എന്ന് ചിന്തിക്കുമ്പോൾ, ചിത്രത്തിന്റെ ഫാൻസ് ഷോകളുടെ എണ്ണത്തിന്റെ കാര്യത്തിൽ അല്ല, മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ടോവിനോയുടെയും ഇന്ദ്രജിത്തിന്റെയും മഞ്ജു വാര്യരയുടെയും ആരാധകർ ആണ് ഫാൻസ് ഷോ നടത്തുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഇത്രയും താരങ്ങളുടെ ഫാൻസ് അസോസിയേഷൻ ഒരു ചിത്രത്തിന് ഫാൻസ് ഷോ ഒരുക്കുന്നത്. മോഹൻലാൽ ആരാധകരും പൃഥ്വിരാജ് ആരാധകരും മത്സരിച്ചാണ് തീയറ്ററുകൾ ഫാൻസ് ഷോ നടത്തുന്നതിനായി ഏറ്റെടുത്ത് ഇരിക്കുന്നത്.

You might also like