ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഇരട്ട ചങ്കുള്ള മകനായി ഗോകുൽ സുരേഷ് വരുന്നു; ലേലം 2 ഉടൻ ചിത്രീകരണം ആരംഭിക്കും..!!

66

ആനക്കാട്ടിൽ ചാക്കോച്ചിയെ എന്ന എക്കാലത്തെയും മികച്ച മാസ്സ് കഥാപാത്രത്തെ മലയാളികൾ എന്നും ആരാധിക്കുന്നുണ്ട്. സുരേഷ് ഗോപി അവതരിപ്പിച്ച ആ മാസ്സ് കഥാപാത്രം വീണ്ടും തിരിച്ചു വരുകയാണ്. രഞ്ജി പണിക്കർ കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ രഞ്ജി പണിക്കർ ആണ്.

ആനക്കാട്ടിൽ ചാക്കോച്ചി എന്ന മാസ്സ് കഥാപാത്രം തിരിച്ചു വരുമ്പോൾ ആരാധകർക്ക് ഇരട്ടി മധുരം കൂടിയാണ് നൽകുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആണ് ചിത്രത്തിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകൻ കൊച്ചു ചാക്കോച്ചി ആയി എത്തുന്നത്.

വമ്പൻ താരനിരയിൽ നിന്നും തന്നെയാണ് ലേലം 2 ഒരുങ്ങുന്നത് എന്നാണ് നിതിൻ രഞ്ജി പണിക്കർ പറയുന്നത്. കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്ന് കൊണ്ടിരിക്കുകയാണ്.

You might also like