ഒടിയനിൽ വലിയൊരു സസ്പെൻസ് ഉണ്ട്; എന്താണത്; മോഹൻലാൽ വെളിപ്പെടുത്തുന്നു..!!

54

പകയുടെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ഒടിയൻ, റിലീസിന് മുന്നേ മുടക്കുമുതൽ തിരിച്ചു പിടിച്ച ചിത്രങ്ങൾ, ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വമ്പൻ പ്രൊമോഷനു ഒപ്പം വലിയ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ഇടയിൽ സംവിധായകൻ ശ്രീകുമാർ മേനോന് അപകടം സംഭവിച്ചു എങ്കിലും അതൊന്നും വക വെക്കാതെയാണ് ചിത്രത്തിന്റെ വർക്കുകളുമായി സംവിധായകൻ മുന്നോട്ട് പോകുന്നത്.

ആക്ഷനും പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യം ഉള്ള ചിത്രമായിരിക്കും ഒടിയൻ എന്നു മുൻകൂട്ടി പറഞ്ഞിരുന്നു എങ്കിലും ചിത്രത്തെ കുറിച്ചുള്ള മോഹൻലാലിന്റെ പുതിയ വെളിപ്പെടുത്തൽ ആണ് ശ്രദ്ധയമാകുന്നത്.

ഒടിയൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലോഞ്ച് ചെയ്യുന്ന ഒടിയൻ സ്റ്റിക്കർ പതിച്ച എയർട്ടൽ സിം ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ ആണ്, മോഹൻലാൽ ഒടിയൻ ചിത്രത്തെ കുറിച്ചു വാചാലൻ ആയത്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ;

” ഈ സിനിമക്ക് വേണ്ടി ലോകം മുഴുവൻ ഉള്ള പ്രേക്ഷകരുടെ സ്നേഹ നിർമ്മലമായ കാത്തിരിപ്പ്, ഈ സിനിമക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഏറെ സന്തോഷം പകരുന്നുണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന എല്ലാ കാലങ്ങളിലേക്കും ഉള്ള ഒരു നല്ല സിനിമ തന്നെ ആയിരിക്കും ഒടിയൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഈ ചിത്രം നിർമ്മിച്ചത് സാങ്കേതിക തികവിന്റെ പൂർണ്ണതയിൽ ആണ്. മലയാള സിനിമയിലെ പല പരിമിതികളെയും അതിജീവിച്ച് അതുകൊണ്ട് തന്നെ, കലാപരമായും സാങ്കേതിക പരമായും ഒടിയൻ ഒരു വേറിട്ട സിനിമ ആയിരിക്കും, എന്റെ സുഹൃത്തുക്കൾ ആയ ഹരികൃഷ്ണൻ എഴുതുകയും ശ്രീകുമാർ സംവിധാനം ചെയ്യുകയും ചെയ്ത ഒടിയൻ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാൻ ആവത്ത വിധം വിസ്മയം ജീവിതം നയിക്കുന്ന രാത്രിയുടെ രാജാവിന്റെ കഥയാണ്. രാജാവ് എന്നുവെച്ചാൽ രാത്രിയെ ജയിക്കാൻ ആവാത്ത കീഴടങ്ങാത്ത രാജാവ്, പാലക്കാട് തേങ്കുറിശിയിൽ ജീവിക്കുന്ന മാണിക്യന്റെ പകയും പ്രതികാരവും പ്രണയവും സ്നേഹവും ഒക്കെയുള്ള ഒരു കഥയാണിത്. ഈ ഭൂമിയിലെ അവസാനത്തെ ഒടിയനാണ് അയാൾ എന്ന് കൂടി അറിയപ്പെടുമ്പോൾ എന്ത് കൊണ്ട് മാണിക്യൻ അവസാനത്തെ ഒടിയനായി, എന്നതിന്റെ ഉത്തരം കൂടിയാകും ഒടിയൻ..”

You might also like