സിനിമയെ ചരിത്രമാക്കി മോഹൻലാൽ വീണ്ടും; ലൂസിഫർ ഗൂഗിളിൽ ട്രെന്റ് ലിസ്റ്റിൽ..!!

21

മോഹൻലാൽ അവതരിച്ചാൽ പിന്നാലെ എത്തും റെക്കോർഡുകൾ. ചരിത്ര സിനിമകൾ ചെയ്യുന്നതിനേക്കാൾ ഉപരി, സിനിമയെ ചരിത്രം ആക്കുന്നവൻ ആയി മാറുകയാണ് മോഹൻലാൽ ഒരിക്കൽ കൂടി.

ഈ ആഴ്ച ഗൂഗിളിൽ ട്രെന്റ് ആയി മാറിയിരിക്കുകയാണ് ലൂസിഫർ. ഗൂഗിൾ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മാർച്ച് 28ന് ആണ് തീയറ്ററുകളിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബനേറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. മുരളി ഗോപിയുടെ തിരക്കഥ.