തൃശൂർ സ്ലാങ്ങിൽ ഒരു ലാലേട്ടൻ ചിത്രംകൂടി; അതും 31 വർഷങ്ങൾക്ക് ശേഷം..!!

67

ഒടിയൻ, ലൂസിഫർ, കുഞ്ഞാലിമരയ്ക്കർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾ ശേഷം വീണ്ടും മോഹൻലാൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചെയ്യുന്ന ചിത്രമാണ് “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്.

തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ചിത്രത്തെ കുറിച്ച് മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിൽ കുറിച്ച് ഇങ്ങനെ;

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു.

“തൂവാനത്തുമ്പികളി”ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് “ഇട്ടിമാണി മേയ്ഡ് ഇൻ ചൈന”. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു…

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു. "തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന…

Posted by Mohanlal on Friday, 16 November 2018

You might also like