അപ്പോൾ കാവലിനെ മരക്കാർ പേടിക്കുന്നു; ജോബി ജോർജിന്റെ മാസ്സ് പോസ്റ്റ്..!!

1,325

മരക്കാരും കാവലും തമ്മിൽ നടക്കുന്ന ബലാബലം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ഒരാഴ്ചക്ക് മുന്നേ എത്തുന്ന ചിത്രം ആണ് കസബ എന്ന ചിത്രത്തിന് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ.

സുരേഷ് ഗോപി തിരുവരവിന്റെ പാതയിലേക്ക് വരുമ്പോൾ ഉള്ള മാസ്സ് കഥാപാത്രം ആണ് കാവലിൽ ഉള്ളത്. തമ്പാൻ എന്ന കഥാപാത്രം ആയി ആണ് സുരേഷ് ഗോപി എത്തുന്നത്.

എന്നാൽ മരക്കാർ ഡിസംബർ 2 നു റിലീസ് പ്രഖ്യാപനം നടത്തി എങ്കിൽ കൂടിയും കാവൽ അടക്കം നിരവധി ചിത്രങ്ങൾ നേരത്തെ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്നു. അവരോടൊന്നും കൂടിയാലോചന നടത്താതെ ആണ് ഡിസംബർ 2 നു മരക്കാർ എത്തുന്നത്.

എന്നാൽ ആരൊക്കെ വന്നാലും പോയാലും 175 സ്‌ക്രീനിൽ എന്തായാലും താൻ നിർമ്മിക്കുന്ന കാവൽ എത്തും എന്ന് ജോബി ജോർജ് പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം തീയറ്ററിൽ പോസ്റ്റർ പ്രദർശനം നടത്തിയ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ജോബി ജോർജ് ഷെയർ ചെയ്തിരിക്കുന്നത്.

നിതിൻ രഞ്ജിപണിക്കർ ഒരുക്കിയ കസബ എന്ന ചിത്രവും നിർമ്മിച്ചത് ജോബി ജോർജ് ആയിരുന്നു. സുരേഷ് ഗോപിക്ക് ഒപ്പം രഞ്ജി പണിക്കർ , ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ കൂടി നായിക നിരയിലേക്ക് എത്തിയ റേച്ചൽ ഡേവിഡ് , സിദ്ദിഖ് , മുത്തുമണി , സുരേഷ് കൃഷ്ണ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

നവംബർ 25 ആണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ഇപ്പോൾ ജോബി ജോർജ് ഷെയർ ചെയ്ത പോസ്റ്റിൽ വമ്പൻ പോർവിളികൾ തന്നെയാണ് നടക്കുന്നത്. മമ്മൂട്ടി ആരാധകർ കടുത്ത പിന്തുണ ആയി എത്തുന്നുണ്ട്.

അപ്പോൾ തമ്പാനെയും ആന്റണിയെയും പേടിക്കുന്നുണ്ട്. നടക്കട്ടെ കാവൽ 25 തന്നെ എത്തും. എന്നാൽ പഠിക്കാൻ പറ്റിയ ഒരു മുതൽ ആണോ സുരേഷ് ഗോപി എന്നും കാവൽ ഡിസംബർ 1 വാഷ് ഔട്ട് ആകും എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

ഐ ലവ് യു വിസ തട്ടിപ്പ് കാരാ എന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ ഇതിൽ ജോബി ജോർജ് മറുപടി നൽകിയിട്ടുണ്ട്. ഇച്ചിരി തട്ടിപ്പും വെട്ടിപ്പും വേണ്ടേ… എനിക്ക് ജീവിതത്തിൽ വിശുദ്ധൻ ഒന്നും ആവണ്ട.. എന്നായിരുന്നു ജോബി ജോർജ് നൽകിയ മറുപടി.