സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാലിന്റെ മരയ്ക്കാർ ലുക്ക്; ചിത്രീകരണം പുരോഗമിക്കുന്നു..!!

64

ഒപ്പം എന്ന വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കോമ്പിനേഷൻ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ഡിസംബർ 1ന് റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ മോഹൻലാൽ ഡിസംബർ16ന് ആണ് ജോയിൻ ചെയ്തത്.

100 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്ത്തിയാക്കാൻ ഒരുങ്ങുന്ന ചിത്രം 100 കോടി ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്, മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, മധു, സിദ്ദിഖ്, മുകേഷ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു, അതോടൊപ്പം കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവരും നായികമാരായി എത്തുന്നു.

മരയ്ക്കാർ മൂവി ലോക്കേഷൻ

Posted by Thenga Kola – തേങ്ങാക്കൊല on Thursday, 20 December 2018

ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോണ്ഫിഡൻസ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, സിദ്ധിഖിന്റെ ലൂക്ക കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയതിന് തൊട്ടുപിറകെ ആണ് മോഹൻലാലിന്റെ മരക്കാർ ലുക്ക് സോഷ്യൽ മീഡിയയിൽ എത്തിയത്.

You might also like