നിറവയറിൽ ചട്ടമ്പി ചിത്രത്തിന്റെ പ്രസ് മീറ്റിൽ എത്തി മൈഥിലി; വീഡിയോ വൈറൽ ആകുന്നു..!!

50

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മൈഥിലി. വിവാഹ ശേഷം അഭിനയത്തിലേക്ക് താരം സജീവമായി എത്തിയിട്ടില്ല. എന്നാൽ മൈഥിലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നാളെ റിലീസ് ചെയ്യുക ആണ്.

ശ്രീനാഥ്‌ ഭാസി നായകനായി എത്തുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് ഗ്രേസ് ആന്റണി ആണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ആയിരുന്നു നിറവയറിൽ മൈഥിലി എത്തിയത്.

വിവാഹത്തിന് മുന്നേ താരം അഭിനയിച്ച ചിത്രം ആണ് ചട്ടമ്പി. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ ഇരിക്കുമ്പോൾ ആയിരുന്നു മൈഥിലി ഗർഭിണി ആകുന്നത്. ഇപ്പോൾ നിറവയറിൽ ഏറെ സുന്ദരി ആയി ആണ് മൈഥിലി എത്തിയിരിക്കുന്നത്.