എം ടിയുടെ തിരക്കഥയിൽ മഹാഭാരതം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല; വിശദീകരണം ഇങ്ങനെ..!!

67

രണ്ടാംമൂഴം സംബന്ധിച്ചുള്ള വിവാദം വീണ്ടും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ നിർമാതാവിനെ വെച്ചു മഹാഭാരതം എത്തുന്നു എന്നും ശ്രീകുമാർ മേനോൻ കരാറിൽ ഒപ്പിട്ടു എന്നുമുള്ള വാർത്ത ജോമോൻ പുത്തൻപുരക്കൽ പുറത്ത് വിട്ടത്.

എന്നാൽ ഈ ചിത്രത്തിന്റെ തിരക്കഥ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ആയിരിക്കില്ല എന്നാണ് എം ടിയുടെ അഭിഭാഷകൻ പറയുന്നത്.

കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്ന് അഭിഭാഷകൻ വ്യക്തമാക്കുന്നു. പുതിയ നിർമാതാവ് എസ് കെ നാരായണനും സംവിധായകൻ ശ്രീകുമാർ മേനോനും ആയി കരാറിൽ ആയതിന് കുറിച്ച് എം ടിക്ക് അറിവില്ല എന്നാണ് അഡ്വ. ശിവരാമകൃഷ്ണൻ വ്യക്തമാക്കിയത്.

എം ടിയും മോഹൻലാലുമായി സംസാരിച്ചു എന്ന ജോമോൻ പുത്തൻപുരക്കൽ പറയുന്ന വാദം അടിസ്ഥാന രഹിതം ആണെന്നും അഭിഭാഷകൻ പറയുന്നു.

എംടിയുടെ തിരക്കഥ വെച്ച് രണ്ടാംമൂഴം ചെയ്യാൻ കഴിയില്ല എന്നും അതിന് നിയമ തടസ്സങ്ങൾ ഉണ്ടാകും എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.