മറ്റൊരു മലയാള സിനിമക്കും കഴിയാത്ത റെക്കോർഡ് നേടി ലൂസിഫർ; സിനിമയെ ചരിത്രമാക്കി മോഹൻലാൽ മാജിക്ക് വീണ്ടും..!!

41

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി കഥയും തിരക്കഥയും എഴുതി മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ലൂസിഫർ.

മോഹൻലാലിന് ഒപ്പം, മഞ്ജു വാര്യർ, വിവേക് ഒബ്രോയി, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇരുപത് ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന് ഒപ്പം, ഏബ്രഹാം ഖുറേഷി എന്ന കഥാപാത്രം കൂടി അവതരിപ്പിക്കുന്ന ചിത്രമാണ് ലൂസിഫർ.

മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കേറിയ ചിത്രത്തിന് മറ്റൊരു മലയാള സിനിമക്കും ഇതുവരെ നേടാൻ കഴിയാത്ത റെക്കോർഡ് ആണ് സ്വന്തം ആക്കിയിരിക്കുന്നത്. മാർച്ച് 28ന് തീയറ്ററുകളിൽ എത്തിയ ചിത്രം വെറും 22 ദിവസങ്ങൾ കൊണ്ടാണ് ജിസിസിയിൽ പതിനായിരം ഷോ തികച്ചത്. പുലിമുരുകൻ അടക്കം മറ്റൊരു മലയാള സിനിമക്കും നേടിയെടുക്കാൻ കഴിയാത്ത റെക്കോർഡ് ആണ് ലൂസിഫർ സ്വന്തം ആക്കിയിരിക്കുന്നത്.

You might also like