അബുദാബി മണ്ണിനെ ഇളക്കി മറിക്കാൻ മോഹൻലാലിനൊപ്പം ലൂസിഫർ ടീം എത്തുന്നു; കൂടെ കിടിലം ട്രെയ്ലറും..!!

41

മോഹൻലാൽ ആരാധകർക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ ആണ്, മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ റിലീസ് ആണ് ലൂസിഫർ. കഴിഞ്ഞ വർഷം നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ ഉള്ള കാത്തിരിപ്പിൽ ആണ് മോഹൻലാൽ ആരാധകർ.

മാര്ച്ച് 28 ന് ആണ് ലോകമെങ്ങും ഒരേ ദിവസം ലൂസിഫർ എത്തുന്നത്, ചിത്രത്തിന്റ പ്രൊമോഷന്റെ ഭാഗമായി ലൂസിഫർ ടീം അബുദാബിയിൽ എത്തുകയാണ്. മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ആന്റണി പെരുമ്പാവൂർ എന്നിവർ ആണ് ഗ്രാന്റ് പ്രൊമോ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്.

മാര്ച്ച് 22ന് അബുദാബി ഡെൽമ മാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ചിത്രത്തിന്റെ ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചും ഉണ്ടാവും.

ജിസിസിയിൽ ഏറ്റവും വലിയ റിലീസ് ഒരുക്കുന്ന വിതരണ കമ്പനിയാണ് ലൂസിഫറിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്, പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും ശേഷം വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കുന്നത്. നിവിൻ പോളിയും മോഹൻലാലും ഒന്നിച്ചെത്തിയ കായംകുളം കൊച്ചുണ്ണിയേക്കാൾ വലിയ തുകക്കാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫർ സ്വന്തമാക്കിയിരിക്കുന്നത്.

മിഡിൽ ഈസ്റ്റിൽ വരുന്ന അമേരിക്കൻ ഇൻഡിപെൻഡന്റ്, മലയാളം തമിഴ്, തെലുങ്ക്, മലയാളം, അറബി, മറ്റു വിദേശ ഭാഷാ ചിത്രങ്ങളുടെയും പ്രദർശന/വിതരണാവകാശം ഏറ്റെടുക്കുന്ന മുൻനിര കമ്പനിയാണ് ഫാർസ് ഫിലിംസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കൂടാതെ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, കലാഭവൻ ഷാജോണ്, ബോളിവുഡ് നടൻ വിവേക് ഒബ്രോയ്‌, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

You might also like