ലൂസിഫർ നാളെ മുതൽ, കേരളത്തിൽ 400 തീയറ്ററുകളിൽ റിലീസ്; ലോകമെങ്ങും മലയാള സിനിമയുടെ റെക്കോർഡ് റിലീസ്..!!

81

മലയാള സിനിമയുടെ ചരിത്രം കീഴക്കാൻ ലൂസിഫർ നാളെ മുതൽ എത്തുന്നു. കേരളത്തിൽ മാത്രം ചിത്രം 400 തീയറ്ററുകളിൽ ആണ് റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു. മുരളി ഗോപി കഥയും തിരക്കഥയും എഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്ന മോഹൻലാൽ ആണ്.

മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ക്വീൻ ഫെയിം സാനിയ ഇയ്യപ്പനും നൈല ഉഷയും പ്രധാന വേഷത്തിൽ എത്തുന്നു. ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത് തിരുവനന്തപുരം, കുട്ടികാനം, എറണാകുളം, മുംബൈ, ദുബായ്, ലക്ഷദ്വീപ് എന്നിവടങ്ങളിൽ ആണ്. ത്രില്ലർ ശ്രേണിയിൽ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

കേരളത്തിൽ 400 തീയറ്ററുകളിൽ മാക്‌സ് ലാബ് ചിത്രം റിലീസിന് എത്തിക്കുമ്പോൾ ലോകമെമ്പാടും 3079 തീയറ്ററുകളിൽ ആണ് ചിത്രം റിലീസിന് എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആണ് ലൂസിഫറിലൂടെ സാധ്യമാകുന്നത്.

You might also like