ഒരേ ഒരു സാമ്രാജ്യം, ഒരേ ഒരു രാജാവ്; ലൂസിഫർ 150 കോടി ക്ലബ്ബിൽ..!!

70

ചരിത്ര താളുകളിൽ മലയാള സിനിമയുടെ കഥ എഴുതുമ്പോൾ കാലങ്ങൾ എത്ര കഴിഞ്ഞാലും മായാത്ത ഒരേ ഒരു പേര് മോഹൻലാൽ എന്ന് മാത്രം ആയിരിക്കും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി തിരക്കഥാ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ വെറും 21 ദിവസങ്ങൾ കൊണ്ടു 150 കോടി ക്ലബ്ബിൽ.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

https://www.facebook.com/2111131672507123/posts/2399297797023841/

വെറും 8 ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ കേറിയ ലൂസിഫർ, 21 ദിവസങ്ങൾ കൊണ്ടാണ് 150 കോടി ക്ലബ്ബിൽ കേറിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആയി മാറിയിരിക്കുന്നു ലൂസിഫർ. എതിരാളികളെ നിഷ്ഭ്രമമാക്കുന്ന മോഹൻലാൽ മാജിക്ക് വീണ്ടും.