മുടി മുറിച്ചപ്പോൾ കരഞ്ഞ് രാജിഷാ വിജയൻ; സിനിമയുടെ മേക്കോവറിന് വേണ്ടി സഹിച്ച ത്യാഗങ്ങൾ; വീഡിയോ..!!

44

ഫ്രൈഡേ ഫിലിം ഹൗസ്, അങ്കമാലി ഡയറിസിന് ശേഷം വീണ്ടും പുതുമുഖങ്ങൾക്ക് അവസരം നൽകി എടുക്കുന്ന ചിത്രമാണ് രാജിഷാ വിജയൻ പ്ലസ് റ്റു വിദ്യാർത്ഥിനിയുടെ വേഷത്തിൽ എത്തുന്ന ജൂണ്. പല്ലിൽ കമ്പിയിട്ട പതിനേഴ് കാരിയുടെ വേഷത്തിൽ ആണ് രാജിഷാ എത്തുന്നത്.

ഒരു പെണ്കുട്ടി അവളുടെ ജീവനോളം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒന്നാണ് അവളുടെ മുടി, ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ വേറെ ഒന്നും ചിന്തിക്കാതെ ചെയ്യാൻ എന്ന് പറഞ്ഞ രാജീഷ പക്ഷെ മുടി മുറിക്കണം എന്ന് പറഞ്ഞപ്പോൾ തകർന്നു പോയി..

ചിത്രത്തിൽ ആറു വ്യത്യസ്ത രീതികളിൽ എത്തുന്ന രാജീഷയുടെ മുടി ഘട്ടം ഘട്ടമായി ആണ് മുറിച്ചുമാറ്റിയത്. ആദ്യ ലുക്ക്പോസ്റ്റർ എത്തിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത് വീഡിയോ കാണാം…

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടക്കൂള്ള സംസ്ഥാന അവാർഡ് നേടിയ രജീഷയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ കൂടി ആയിരിക്കും ജൂണ്.

You might also like