ഹൃദയം ടെലിവിഷൻ സംപ്രേഷണ അവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്..!!

62

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം ആണ് ഹൃദയം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി ആണ് പറഞ്ഞത് എങ്കിൽ കൂടിയും വൈറസ് ബാധമൂലം തീയറ്ററുകൾ തുറക്കുന്നതും ഷൂട്ടിംഗ് പൂർത്തിക്കുന്നതിൽ ഉള്ള അനശ്ചിതവും ചിത്രത്തെ റിലീസ് അടുത്ത വർഷം ഉണ്ടാകാൻ മാത്രമാണ് സാധ്യത ഉള്ളത്.

അതെ സമയം പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ ടെലിവിഷൻ സംപ്രേഷണ അവകാശം ഏഷ്യാനെറ്റി സ്വന്തമാക്കി. ഒരു പുതു മുഖ താരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകക്ക് ആണ് ചിത്രം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് എന്ന് അറിയുന്നു.

ചിത്രം നായിക ആയി എത്തുന്ന കല്യാണി ആണെങ്കിൽ കൂടിയും ദർശന രാജേന്ദ്രൻ ഒരു പ്രധാന വേഷം ചെയ്യുന്നു. 12 ൽ അധികം ചെറുതും വലുതുമായ പാട്ടുകൾ ചിത്രത്തിൽ ഉണ്ടെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറയുന്നു.

അതോടൊപ്പം ചിത്രത്തിൽ ഒരു ഗാനം ആലപിച്ചു ഇരിക്കുന്നത് പൃഥ്വിരാജ് ആണ്. നാപ്പത് വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം കൂടി ആണ് ഹൃദയം..