മോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാരിൽ കീർത്തി സുരേഷ് പ്രധാനവേഷത്തിൽ എത്തുന്നു..!!

58

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, മധു, സുനിൽ ഷെട്ടി, നാഗാർജ്ജുന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വമ്പൻ സെറ്റിന്റെ വർക്കുകൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ കീർത്തി സുരേഷ്, ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള നടിയാണ്. നടിയുടെ ഡേറ്റ് ഒതുവരുകയാണെങ്കിൽ കീർത്തിയും കുഞ്ഞാലി മരയ്ക്കറിന്റെ ഭാഗമാകുമെന്നു പ്രിയദർശൻ പറയുന്നു.

ആക്ഷൻ കിങ് അർജുൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യും. മമ്മൂട്ടിയും അർജ്ജുനും പ്രധാന വേഷത്തിൽ എത്തിയ വന്ദേമാതരം ആണ് അർജുൻ ചെയ്ത മറ്റൊരു മലയാള ചിത്രം.

ചിത്രത്തിന്റെ ചിത്രീകരണം നവംബർ 15ന് ഹൈദരാബാദിൽ തുടങ്ങും.

You might also like