ആദ്യ ദിനത്തിൽ ബാഹുബലിയെ മറികടന്ന് പക്കിയും കൊച്ചുണ്ണിയും..!!

27

കേരളക്കര കാത്തിരുന്ന ദിനമായിരുന്നു ഇന്നലെ, കായംകുളം കൊച്ചുണ്ണിയും കൂടെ കാട്ടു കള്ളൻ ഇത്തിക്കര പക്കിയും അവതരിച്ച ദിവസം.

125 ഷോ അടക്കം വമ്പൻ റിലീസ് ആയി എത്തിയ ചിത്രം മുന്നൂറോളം തീയറ്ററുകളിൽ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തിയ കായംകുളം കൊച്ചുണ്ണി തകർത്തെറിഞ്ഞച്ചത് ബാഹുബലിയുടെ റെക്കോർഡ് ആണ്.

ആദ്യ ദിനത്തിൽ 1370 ഷോ കളിച്ച മലയാളം ബാഹുബലിയുടെ റെക്കോർഡ് തകർത്ത് കായംകുളം കൊച്ചുണ്ണി കളിച്ചത് 1601 ഷോ ആണ്. 125 ഫാൻസ് ഷോകളും 94 എക്സ്ട്രാ രാത്രി ഷോകളും ഉൾപ്പെടുന്നത് ആണിത്.

മോഹൻലാൽ ഇത്തിക്കര പക്കിയായി എത്തിയപ്പോൾ ആണ് ചിത്രത്തിന് കൂടുതൽ ആവേശം ലഭിച്ചത്. അതിന്റെ ആവേശത്തിൽ ആയിരുന്നു നിവിൻ പോളിയും, ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ അടിപൊളി ആയിർക്കും എന്നായിരുന്നു നിവിന്റെ വലിയ സന്തോഷത്തിൽ ഉള്ള മറുപടി.

ഇതുവരെ വന്ന മലയാള സിനിമയിലെ അതിഥി വേഷങ്ങൾക്ക് എല്ലാം തന്നെ അന്ത്യം കുരിക്കുന്നതാണ് കൊച്ചുണ്ണി ചിത്രത്തിലെ ഇത്തിക്കരപ്പക്കി. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.