ഒടിയനെ ആറാടി വീഴ്ത്തി ഭീഷ്മ; ആദ്യ ദിനത്തിലെ ട്രാക്കഡ് കളക്ഷൻ റിപ്പോർട്ട് വന്നു..!!

544

മഹമാരി എന്ന ദുരന്ത മുഖത്തിൽ നിന്നും തീയറ്ററുകൾക്ക് യഥാർത്ഥ മോചനം ലഭിക്കുന്നത് യഥാർത്ഥത്തിൽ നീണ്ട രണ്ടര വർഷങ്ങൾക്ക് ശേഷം 2022 മാർച്ച് 3 നു ആണെന്ന് വേണം പറയാൻ. മമ്മൂട്ടി ചിത്രം ഭീഷ്മയിൽ കൂടിയാണ് കേരളത്തിൽ ഒരു വലിയ ഇടവേളയ്ക്കു ശേഷം നൂറു ശതമാനം ആളുകളും തീയറ്ററുകളിലേക്ക് എത്തുന്നത്.

അതിന്റെ ഗുണം യഥാർത്ഥത്തിൽ ലഭിച്ചത് അമൽ നീരദ് ചിത്രം ഭീഷ്മക്കു ആയിരുന്നു. മമ്മൂട്ടി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, ലെന, മാല പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് റെക്കോർഡ് കളക്ഷൻ നേടാൻ കഴിഞ്ഞു എന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവരുന്നത്.

mammmootty mohanlal

ടിക്കറ്റ് ചാർജ് കൂടിയതും അതുപോലെ മുഴുവാക്കാൻ കാണികൾക്ക് സിനിമ കാണാൻ എത്താൻ കഴിയുന്നതും കണക്കിൽ എടുത്താണ് മമ്മൂട്ടി ചിത്രം ഭീഷ്മക്കു പുത്തൻ നേട്ടം കൈവരിക്കാൻ സാധിക്കുന്നത്. മമ്മൂട്ടി ആരാധകരുടെ സിനിമ കളക്ഷൻ ട്രാക്കിങ് ഫോറം ഫ്രൈഡേ മാറ്റിനി ആണ് ഇപ്പോൾ ഭീഷ്മയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും മൂന്നുകോടി 67 ലക്ഷം നേടിയ എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.

മലയാളത്തിൽ ഇതുവരെ ഏറ്റവും വലിയ ട്രക്കിങ്ങാ കളക്ഷൻ ഉണ്ടായിരുന്ന ചിത്രം മോഹൻലാൽ നായകനായി എത്തിയ ഒടിയൻ ആയിരുന്നു. മൂന്നു കോടി മുപ്പത്തിനാല് ലക്ഷം രൂപയാണ് ചിത്രത്തിന്റെ ട്രാക്കിങ് കളക്ഷൻ. മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം 3.67 കോടി എന്ന മികവുറ്റ കളക്ഷൻ നേടിയത് 1179 ട്രാക്കിങ് ഷോകളിൽ നിന്നും ആയിരുന്നു.

എന്നാൽ ഒടിയൻ 955 ഷോകളിൽ നിന്നും ആയിരുന്നു 3.34 കോടി നേടിയത്. മമ്മൂട്ടി ചിത്രത്തിനേക്കാൾ 224 ഷോ കുറച്ചാണ് ഒടിയൻ കളിച്ചത്. അതുകൊണ്ടു തന്നെ ഓടിയന്റെ അത്രയും ഓളത്തിലേക്ക് ഭീഷ്മ പർവ്വം എത്തിയില്ല. യഥാർത്ഥത്തിൽ ഒടിയൻ പ്രദർശനം നടത്തിയത് 1975 ആദ്യ ദിന ഷോകൾ ആയിരുന്നു. അതിൽ 955 ഷോകൾ മാത്രം ആണ് ട്രാക്ക് ചെയ്യാൻ കഴിഞ്ഞത്. മമ്മൂട്ടി ചിത്രം ഭീഷ്മയുടെ അത്രയും ഷോ ട്രാക്ക് ചെയ്തിരുന്നു എങ്കിൽ ഭീഷ്മക്ക് ഒടിയനെ മറികടക്കാൻ കഴിയാതെ പോയേനെ.

മരക്കാർ എന്ന മോഹൻലാൽ ചിത്രം ട്രാക്ക് ചെയ്ത ഷോകൾ 1863 ആയിരുന്നു. അതിൽ നിന്നും ചിത്രത്തിന് നേടാൻ കഴിഞ്ഞത് 3.2 കോടി രൂപയാണ്. ഭീഷ്മ പർവത്തിന്റെ ഫാൻസ്‌ ഷോ അടക്കം ബ്ലോഗിങ് നടന്നത് ബുക്ക് മൈ ഷോ വഴി ആയിരുന്നു എന്നുള്ളതും നേട്ടവുമാണ്. മരക്കാർ എന്ന ചിത്രത്തിന് മൂന്നു കോടി ഇരുപത് ലക്ഷം ട്രാക്കിങ് കളക്ഷൻ ഉണ്ട് അത് അമ്പത് ശതമാനം ആളുകൾ ചിത്രം കാണാനെത്തിയതിൽ നിന്നുമാണ്.

അതുപോലെ മോഹൻലാൽ ചിത്രം മരക്കാരിന്റെ 900 ൽ അധികം ഫാൻസ്‌ ഷോകൾ ട്രാക്ക് ചെയ്യാൻ കഴിയാതെ ആണ് ഈ നേട്ടത്തിൽ മരക്കാർ എത്തിയത്. ഒടിയനും ഫാൻസ്‌ ഷോ കൂട്ടാതെ ഉള്ള ട്രാക്കിങ് ആണ് പുറത്തു വന്നിരിക്കുന്നത്. ഭീഷ്മ പർവത്തിന്റെ കേരളത്തിൽ നിന്നും ട്രാക്കിങ്ങും അല്ലാതെയുമുള്ള കളക്ഷൻ അനുസരിച്ച് ചിത്രം ആറുകോടിയോളം നേടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

You might also like