ലൂസിഫറിന്റെ ട്രയ്ലർ വരുന്ന തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ; ആഘോഷമാക്കാൻ ആരാധകർ..!!

34

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മുരളി ഗോപി കഥയും തിരക്കഥയും എഴുതുന്ന മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ ട്രയ്ലർ എത്തുന്നു. ആദ്യ റ്റീസർ ആഘോഷമാക്കിയപ്പോൾ ട്രയ്ലറിന് ആയുള്ള കാത്തിരിപ്പിൽ ആണ് മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ.

ആരാധകരുടെ ആകാംഷക്ക് വിരാമം ഇട്ട്, മാർച്ച് 17ന് നടക്കുന്ന 21മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിൽ ആണ് ട്രയ്ലർ ലോഞ്ച് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മാർച്ച് 28 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.

മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ എത്തുമ്പോൾ, നെഗേറ്റിവ് ടച്ച് ഉള്ള സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, വിവേക് ഒബ്രോയ്‌, ബാല, ഇന്ദ്രജിത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, ഫാസിൽ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിന് ഉള്ളത്.