അവതാരക പാർവതി ബാബു ഇനി സിനിമയിൽ നായിക; അയൽവാശി എന്ന സൗബിൻ നായകനായ ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് ചുവടുവെക്കുന്നത്..!!

parvathy babu
486

അവതാരകയായി ഏറെ ശ്രദ്ധ നേടിയ പാർവതി ബാബു ഇനി സിനിമയിൽ നായിക. ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന അയൽ വാശി എന്ന ചിത്രത്തിൽ കൂടിയാണ് അവതാരകയായ പാർവതി ബാബു അഭിനയ ലോകത്തിലേക്ക് ചുവടുവെക്കുന്നത്. മോഡലിംഗ് രംഗത്തും അതുപോലെ നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ളയാൾ കൂടിയാണ് പാർവതി ബാബു.

എറണാകുളം മരട് സ്വദേശിയായ പാർവതി ഓൺലൈൻ ചാനൽ അവതാരക ആയി എത്തുന്നതിൽ കൂടി ആയിരുന്നു സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. ഷൈൻ ടോം ചാക്കോയുമായി നടത്തിയ അഭിമുഖത്തിൽ ഷൈൻ ഫോൺ എറിയുന്നത് അടക്കമുള്ള സംഭവങ്ങൾ വൈറൽ ആയിരുന്നു.

parvathy babu
parvathy babu

ഇപ്പോൾ താരം സൗബിൻ ഷാഹിർ, ബിനു അപ്പു, ഷൈൻ ടോം ചാക്കോ, നസ്ലിൻ, വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. പാർവതി ബാബു തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ കൂടി പങ്കുവെച്ചത്.

പാർവതി ബാബു അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് അയൽ വാശി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഇർഷാദ് പരാരി തന്നെയാണ്. ആഷിക് ഉസ്മാൻ, മുഷിൻ പരാരി എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ലൂസിഫർ, കുരുതി, ആദം ജോൺ എന്നി ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഇർഷാദ് പരാരി ആദ്യമായി സ്വതന്ത്ര സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് അയൽ വാശി.