വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ..!!

66

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനായ അടുത്ത ചിത്രം എത്തുന്നു, പ്രണവ് മോഹൻലാൽ നായകനായി എത്തുമ്പോൾ സംവിധാനം വിനീത് ശ്രീനിവാസൻ ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ഇരുവരും കൂടിക്കാഴ്ച നടത്തുകയും പ്രണവ് കഥ കേൾക്കുകയും ചെയിതു എന്നാണ് അറിയുന്നത്, ഒരു വർഷമായി സംവിധാനം ചെയ്യാത്ത വിനീത്, വീണ്ടും എത്തുക പ്രണവ് മോഹൻലാൽ ചിത്രത്തിൽ കൂടി ആയിരിക്കും എന്നാണ് അറിയുന്നത്.

അതേ സമയം, പ്രണവ് മറ്റൊരു യുവ സംവിധായകന്റെ ചിത്രം കൂടി ചെയ്യാൻ സാധ്യത ഉണ്ടെന്നും അറിയുന്നു, വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ കീർത്തി സുരേഷ് നായികയായി എത്തും എന്നുമാണ് അറിയുന്നത്.

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം സംവിധാനം ചെയിതത് ജീത്തു ജോസഫും രണ്ടാം ചിത്രം ചെയിതത് അരുൺ ഗോപിയും ആയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വിഷുവിന് ആയിരിക്കും തീയറ്ററിൽ എത്തുക.