മമ്മൂട്ടിക്കൊപ്പം നയൻതാരയും വിജയ് സേതുപതിയും; തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന വമ്പൻ ചിത്രം വരുന്നു..!!

50

ആ ഭാഗ്യ ജോഡികൾ വീണ്ടും ഒന്നിക്കുന്നു, മലയാളത്തിന്റെ പ്രിയ നായകൻ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന അഞ്ചാം ചിത്രമായിരിക്കും ഇത്.

ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴകത്തിന്റെ പ്രിയ താരം വിജയ് സേതുപതിയും ഉണ്ടാവും. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടട്ടില്ല.

മലയാളത്തിന് ഒപ്പം തമിഴിലും ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ തുടങ്ങും. മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിൽ കൂടി വിജയ് സേതുപതി നേരത്തെ മലയാളത്തിൽ അഭിനയിച്ചിരുന്നു, നിവിൻ പോളി നായകൻ ആകുന്ന ലൗ ആക്ഷൻ ഡ്രാമയാണ് നയൻതാര നായികയായി എത്തുന്ന പുതിയ മലയാളം ചിത്രം.

അജയ് വാസുദേവ് സംവിധാനം ചെയിത് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചുകൊണ്ടരിക്കുന്ന ഷൈലോക്കിന് ശേഷം ആയിരിക്കും പുതിയ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യുക.