മോഹൻലാൽ സൂര്യ ചിത്രം കാപ്പാൻ ട്രെയിലർ ഇന്ന് എത്തുന്നു..!!

103

സൂര്യ മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കെ വി ആനന്ദ് ചിത്രമാണ് കാപ്പാൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പാട്ടുകൊട്ടൈ പ്രഭാകരനും കെ വി ആനന്ദും ചേർന്നാണ്.

മോഹൻലാൽ, സൂര്യ എന്നിവർക്ക് ഒപ്പം ആര്യ, സയ്യഷ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 7 മണിക്ക് എത്തും. സെപ്റ്റംബർ 20 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

മോഹൻലാൽ പ്രാധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിൽ ആണ് സൂര്യ എത്തുന്നത്. ബോമൻ ഇറാനി, സമുദ്രക്കനി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് ഹാരിസ് ജയരാജ് ആണ്.

നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ വീണ്ടും ഒരു മുഴുനീള വേഷവുമായി തമിഴിൽ എത്തുന്നത്, 2014 ൽ വിജയി നായകനായി എത്തിയ ജില്ലയാണ് അവസാന തമിഴ് ചിത്രം.

You might also like