ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ..!!

79

മലയാളികളുടെ പ്രിയ നായകൻ മോഹൻലാലിനൊപ്പം സംവിധായകൻ ജോണി ആന്റണി ആദ്യമായി ഒന്നിക്കുന്നു. സിഐഡി മൂസ, കൊച്ചി രാജാവ്, സൈക്കിൾ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജോണി ആന്റണി തോപ്പിൽ ജോപ്പൻ, താപ്പാന എന്നീ ചിത്രങ്ങളിൽ കൂടി മമ്മൂട്ടിയെ നായകനാക്കി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് എങ്കിൽ കൂടിയും ആദ്യമായി ആണ് മോഹൻലാലിൻറെ ഒപ്പം എത്തുന്നത്.

റൺ ബേബി റൺ, രാമലീല തുടങ്ങിയ ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സച്ചിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. അടുത്ത വർഷം ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ബിഗ് ബ്രദർ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ട് ഇരിക്കുന്ന ചിത്രം.

You might also like