മോഹൻലാലിനെ കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തി നടി ലിസി; ഇങ്ങനെ ഒക്കെ ചെയ്യുന്നത് അതിശയമായിരുന്നു..!!

16,175

നടിയും പ്രിയദർശന്റെ മുൻഭാര്യയുമായ ലിസിക്ക് ഒരുകാലത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നായിക ആയിരുന്നു. 1982 ൽ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിൽ കൂടി ആണ് ലിസി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 1990 വരെ വെറും 8 വര്ഷം മാത്രമെ ലിസി അഭിനയ ലോകത്തിൽ ഉണ്ടായിരുന്നുള്ളൂ.

മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം പ്രിയദർശനുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതോടെ അഭിനയ ലോകത്തിൽ നിന്നും മാറുകയായിരുന്നു. അഭിനയിച്ച കാലയളവിൽ ഒട്ടേറെ മോഹൻലാൽ ചിത്രങ്ങളിൽ നായികായിട്ടുള്ളയാൾ ആണ് ലിസി.

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ലിസിയും ഉണ്ടായിരുന്നു. ചിത്രവും താളവട്ടവും ബോയിങ് ബോയിങ്ങും അങ്ങനെ പല സൂപ്പർഹിറ്റ് ചിത്രങ്ങളിലും ഭാഗമായി. മോഹൻലാലിനോട് ഇന്നും അടുത്ത സൗഹൃദമുള്ള ലിസി പറഞ്ഞ വാക്കുകൾ ആണ് വീണ്ടും വൈറൽ ആകുന്നത്.

എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ കാണുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിനെ കുറിച്ചല്ല. പകരം അദ്ദേഹത്തിലെ പച്ചയായ മനുഷ്യനെ കുറിച്ചാണ്. കുറച്ചു മലയാളം സിനിമകളിൽ ആണ് ഞൻ അഭിനയിച്ചത് എങ്കിൽ കൂടിയും കൂടുതൽ വേഷങ്ങളും ചെയ്തത് മോഹൻലാലിനൊപ്പം ആയിരുന്നു.

ആ കംഫോർട്ട് ലെവൽ അന്നും ഇന്നും ഉണ്ടെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ മറ്റൊരു താരവും കാണിക്കാത്ത ക്ഷമ ലാലേട്ടനിൽ ഉണ്ടെന്നും ലിസി പറയുന്നു. കൂടെ അഭിനയിക്കുന്നവർ തെറ്റുകൾ വരുത്തുമ്പോൾ അത് ശരിക്കുന്നത് വരെ ക്ഷമയോടെ കാത്തു നിൽക്കാനും നന്നാക്കാൻ വേണ്ടി പ്രോത്സാഹനം നൽകുന്ന ആൾ കൂടി ആണ് മോഹൻലാൽ.

അത്തരം സന്ദർഭങ്ങളിൽ സന്തോഷത്തോടെ സഹകരിക്കുന്ന ആൾ ആയിരുന്നു മോഹൻലാൽ. കൂടാതെ സിനിമ ലൊക്കേഷനിൽ പലപ്പോഴും നൃത്തങ്ങൾ ചിത്രീകരണം നടത്തുന്നത് നട്ടുച്ചക്ക് ആയിരിക്കും. അപ്പോൾ ഉള്ള സഹകരണവും വളരെ വലുത് തന്നെയാണ്. അദ്ദേഹത്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ലാലേട്ടന്റെ ഭാര്യ സുചിത്ര. ഞങ്ങളുടെ കുടുംബം ഇന്നും ഇടക്കിടെ കാണാറുണ്ട്. രണ്ട് കുടുംബങ്ങളും ചേർന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോൾ ഞാനും സുചിത്രയും മക്കളെയും കൂട്ടി യാത്രകൾ നടത്തും. ഞങളുടെ മക്കളും തമ്മിലും ഞങ്ങളെപ്പോലെ വളരെ നല്ല ബന്ധമാണ് ഉള്ളത്.

ആ ഓർമ്മകൾ ഒക്കെ ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നാണ് ലിസ്സി പറയുന്നത്. കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്നേഹവും കാണുമ്പോൾ പലപ്പോഴും അസൂയ തോന്നാറുണ്ടന്നും ലിസി പറയുന്നു. കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ ഒരു സൂപ്പർസ്റ്റാർ എന്ന നിലയിൽ അദ്ദേഹം ഒരിക്കലും പെരുമാറിയിട്ടില്ല.

ആ നേരങ്ങളിൽ അദ്ദേഹം സുചിത്രയുടെ ഭർത്താവും മക്കളുടെ അച്ഛനും നല്ലൊരു സുഹൃത്തും മാത്രമായിരിക്കും അവിടെ മോഹൻലാൽ. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് ഒരു മടിയുമില്ല. കുട്ടികൾ എല്ലാവരും കൂടി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ ഇറങ്ങുമ്പോൾ ധാരാളം പെട്ടികളും ബാഗുകളും ഉണ്ടാകും.

ഒരു മടിയുമില്ലാതെ അതെല്ലാം വാരികൊണ്ടു നടക്കുന്നത് ലാലേട്ടനായിരിക്കും അപ്പോഴെല്ലാം ഞങൾ തമാശക്ക് പറയും മലയാളത്തിന്റെ സൂപ്പർതാരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന്.. അത്ര സിംപിളായ മനുഷ്യനാണ് അദ്ദേഹം. കൂടാതെ അദ്ദേഹമൊരു കൈപുണ്യമുള്ള നല്ലൊരു പാചകക്കാരനും കൂടിയാണ് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലന്നും ലിസ്സി പറയുന്നു.