വെറും 20 രൂപക്ക് 120 കിലോമീറ്റർ യാത്ര ചെയ്യാം; ക്ലച്ചില്ല, ചെയിനില്ല, പുകയില്ല; പ്രാണ – സൂപ്പർ ബൈക്കിന്റെ സവിശേഷതകൾ ഇങ്ങനെ..!!

398

കാലത്തിന് അനുസരിച്ചു മാറുകയാണ് ലോകം. അങ്ങനെ മാറിയില്ല എങ്കിൽ നമ്മൾ തോൽവി അറിയേണ്ടി വരും. ഈ യുഗത്തിൽ തുടക്കം കുറിച്ച് ഇനിയുള്ള യുഗങ്ങളിൽ രാജാവ് ആകാൻ പോകുന്നത് ഇലട്രിക്ക്‌ വാഹനങ്ങൾ ആയിരിക്കും. ഇന്ധനകൾക്ക് പകരം വൈദ്യുതി പകർന്നു ഓടിക്കുന്ന വാഹനങ്ങൾ ആയിരിക്കും ഇനി നിറത്തിൽ കൂടുതൽ.

ഇപ്പോൾ തമിഴ് നാട്ടുകാരൻ മോഹൻരാജ് രാമസ്വാമി ഉണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സൂപ്പർ ബൈക്ക് ആണ് ശ്രദ്ധ നേടുന്നത്. ക്ലെച്ചും പുകയും ചെയിനും ഒന്നും ഇല്ലാത്ത നിരത്തുകയും നിശബ്ദമായി ചീറിപ്പായുന്ന സൂപ്പർ ബൈക്ക്. മോഹൻരാജ് എൻജിനീയർ ആണ്. വൈദ്യുതി വാഹന രാജാക്കന്മാർ ആയ ടെസ്ലയിൽ മൂന്നര വർഷം പരിശീലനം നേടിയ ശേഷം ആണ് ഇനിയുള്ള യുഗങ്ങൾ വൈദ്യുതി ആണ് രാജാവ് എന്ന് അദ്ദേഹം മനസിലാക്കിയത്.

തുടർന്ന് അദ്ദേഹം ശ്രീവരു മോട്ടോർസ് രൂപം നൽകി. ഇന്ത്യൻ സൂപ്പർ ബൈകൾക്ക് വെല്ലുവിളി തന്ന ആയിരിക്കും പ്രാണ. വെറും നാല് സെക്കന്റ് കൊണ്ട് 60 കിലോമീറ്റെർ വേഗതയിൽ എത്തും. 6 സെക്കന്റ് മതി 100 കിലോമീറ്റെർ വേഗതയിൽ എത്താൻ. 123 ആണ് പരമാവധി വേഗത. ഇന്ത്യൻ നിരത്തുകളിൽ അത് തന്നെ ധാരാളം. 160 കിലോ ആണ് വാഹനത്തിന്റെ ഭാരം. ഒറ്റ നോട്ടത്തിൽ കാവാസാക്കി നിഞ്ച ഇസഡിനെ ഓർമ്മവരും. വലിയൊരു ടാങ്ക് ഉണ്ട്.

പെട്രൊളൊഴിക്കാത്ത ബൈക്കിന് എന്തിനാണ് ടാങ്ക് എന്ന സംശയം ഉണ്ടാവാം. ഇത് ടാങ്കല്ല ഹെഡ്ഡാണ്. അതായത് വണ്ടിയുടെ തലച്ചോറായ സെൻസറുകളും സർക്യൂട്ടുകളുമെല്ലാം ഒതുക്കി വച്ചിരിക്കുന്നയിടം. ഭാവിയിൽ ഫാസ്റ്റ് ചാർജിങ് വന്നാൽ അതിനായുള്ള സോക്കറ്റാക്കി മാറ്റാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ അടപ്പ്. ടാങ്കിനു താഴെയാണ് കരുത്തുറ്റ ഫ്രെയിമിൽ ബാറ്ററി പാക്ക് ഉള്ളത്. വണ്ടിയുടെ ഭാരത്തിന്റെ പ്രധാന അംശം ഈ ലിഥിയം അയോൺ ബാറ്ററി പാക്കാണ്. ചെറിയ സെല്ലുകളാണിതിൽ.

അത്യാവശ്യമെങ്കിൽ സെല്ലുകൾ മാറ്റാനും കഴിയും. രണ്ടാം സീറ്റിന് പിന്നിലാണ് ചാർജിങ് സെറ്റപ്പ് സൂക്ഷിച്ചിരിക്കുന്നത്. വലതു ഭാഗത്തുള്ള സോക്കറ്റിൽ സാധാരണ വീട്ടിലുപയോഗിക്കുന്ന ത്രീ പിന്നാണ് ഉപയോഗിക്കുന്നത്. നാലു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ സമയമെടുക്കും പൂർണമായി ചാർജ് ചെയ്യാൻ. 126 കിലോമീറ്റർ മുതൽ 225 കിലോമീറ്റർ വരെയാണ് റേഞ്ച്. 2000 റീച്ചാർജബിൾ സൈക്കിളാണ് ബാറ്ററി ലൈഫ്. അതായത് രണ്ടര ലക്ഷം കിലോമീറ്ററോളം വരും.

ഒരു വൈദ്യുത ബൈക്കിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിനുമപ്പുറമാണ് പ്രാണയുടെ പറക്കൽ. നിശബ്ദമായി കുതിക്കുന്നത് അറിയുക പോലുമില്ല. എല്ലാം കൈകളിലാണ്. ഇടതു ഭാഗത്തെ ഹാൻഡിലിലാണ് ഓട്ടോമാറ്റിക് കാറുകളിലേതിന് സമാനമായ ഡ്രൈവ് മോഡുകൾ. പ്രാക്ടീസ് മോഡിൽ 45 കിലോമീറ്റർ വേഗം വരെ പോകാം. വളരെ സാധാരണ രീതിയിലുള്ള ആക്സിലറേഷനാണിതിൽ.

ഡ്രൈവ് മോഡിൽ 123 കിലോമീറ്റർ വേഗം വരെയെടുക്കാം. എന്നാൽ സ്പോർട്സ് മോഡിലേക്ക് മാറ്റിയാൽ ടോർക്കിന്റെ കളിയാണ്. അതായത് ദ്രുതവേഗത്തിൽ മുന്നോട്ട് കുതിക്കും. ഒഴിഞ്ഞ റോഡുകളിൽ സ്പോർട്സ് ഡ്രൈവ് ശരിക്കും ആസ്വദിക്കാവുന്നതാണ്. ശബ്ദമില്ലെന്നതിനാൽ അടുത്തുള്ളവരെ സൂക്ഷിക്കണമെന്നു മാത്രം. 218000 രൂപയാണ് വാഹനത്തിന്റെ വില.

You might also like