റോഡിൽ കുഴിയുള്ളതുകൊണ്ട് ന്ന താൻ കേസ് കൊട് കാണില്ലെന്ന് രശ്മി ആർ നായർ; പിന്നീട് നാണമില്ലാതെ പടം കാണാൻ പോയി രശ്മി, ട്രോളിൽ മുങ്ങി സൂപ്പർ മോഡൽ..!!

138

ജന ശ്രദ്ധ നേടിയെടുക്കുക എന്നുള്ളതാണ് ഇക്കാലത്തെ ഏറ്റവും വലിയ കാര്യം. അതിപ്പോൾ സിനിമ ആയാലും മോഡലിംഗ്‌ ആയാലും പരസ്യങ്ങൾ ആയാലും എന്തായാലും. എന്നാൽ വായിൽ തോന്നുന്നത് കോതക്ക് പാട്ടു എന്ന് പറയുന്നത് പോലെ ആണ് ചിലരുടെ കാര്യം. അത്തരത്തിൽ ഉള്ള ആളുകൾ പറയുന്നത് കേൾക്കാനും അവരെ പിന്തുണക്കാൻ ഒരു വലിയ വിഭാഗം ഇന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടെന്ന് ഉള്ളതാണ് വാസ്തവം.

സിനിമ എന്നത് ആശ്വസിക്കാൻ ഉള്ള ഒരു മേഖലയാണ് എന്നതിനൊപ്പം തന്നെ പ്രേക്ഷകർക്കും അതുപോലെ പൊതു സമൂഹത്തിനും ആസ്വദിക്കാൻ ഉള്ളതാണ് എന്നുള്ളതാണ് സത്യം. എന്നാൽ എല്ലാം എല്ലാവരുടെയും അഭിരുചികൾക്ക് ഉള്ളതായിരിക്കില്ല എന്നുള്ളതാണ് മറ്റൊരു സത്യാവസ്ഥ.

ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപെട്ടു ഇടതുപക്ഷ സർക്കാർ അനുകൂലികൾ ചിത്രം ബഹിഷ്കരിക്കും എന്നുള്ള പോസ്റ്റുമായി ഇന്നലെ മുതൽ നിരവധി ആളുകൾ രംഗത്ത് വന്നപ്പോൾ അനുക്കൂലിച്ചും ഒട്ടേറെ ആളുകൾ എത്തി. ഇപ്പോൾ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം വന്ന പ്രോമോ പോസ്റ്ററിൽ വന്ന വാക്കുകളിൽ ആയിരുന്നു വിവാദങ്ങൾ തുടങ്ങുന്നത്.

തീയറ്ററിലേക്കുള്ള വഴിയിൽ കുഴികൾ ഉണ്ട് എന്നാലും വന്നേക്കണേ എന്നായിരുന്നു പത്ര പരസ്യങ്ങളിൽ വന്ന പോസ്റ്ററിൽ ക്യാപ്ഷൻ നൽകിയിരുന്നത്. എന്നാൽ ഇത് വന്നതിനു തൊട്ട് പിന്നാലെ ആയിരുന്നു നടിയും മോഡലുമായ രശ്മി ആർ നായർ തീയറ്ററിൽ പോയി പടം കാണാമെന്ന് കരുതിയതാ വഴിയിൽ കുഴിയൊക്കെ ഉള്ള സ്ഥിതിക്ക് ന്ന പിന്നെ ഓടിട്ടിയിൽ വരുമ്പോൾ കാണാം എന്നായിരുന്നു ആദ്യ പോസ്റ്റ്.

എന്നാൽ പിന്നാലെ രാവിലെ കാണില്ല എന്ന് പറഞ്ഞു എങ്കിൽ കൂടിയും കണ്ടേച്ചും വരാം എന്നുള്ള പോസ്റ്റുമായി രശ്മി പിന്നീട് വന്നു. തുടർന്ന് ചിത്രത്തിന്റെ സംവിധായകന് ആശംസകൾ നേർന്ന് കൊണ്ട് രശ്മി രംഗത്ത് വന്നിരുന്നു. കടുത്ത ഇടത് പക്ഷ അനുഭാവി ആയ രശ്മി മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് അടക്കമുള്ള ആളുകളെ വിമർശിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നയാൾ ആണ്. ഇപ്പോൾ ന്ന താൻ കേസ് കൊട് എന്ന ചിത്രം കണ്ടശേഷം രശ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു..

കുഞ്ചാക്കോ ബോബൻ നായകനായ പട റിലീസ് ദിവസം കണ്ട അതേ സിനിപോളിസിൽ ആണ് ന്നാ താൻ കേസ് കൊടുക്കും കണ്ടത്. ഏഴു പേരാണ് റിലീസ് ദിവസം പട കാണാൻ ഉണ്ടായിരുന്നത് ഇന്നലെ എന്നാ താൻ കേസ് കൊടുക്ക് ഹൌസ് ഫുൾ ആയിരുന്നു. ഈ സിനിമയേക്കാൾ സ്റ്റാർ കാസ്റ്റ് ഉണ്ടായിരുന്നു പടയിൽ. ദേവദൂദർ എന്ന ആ പാട്ടാണ് തീയേറ്ററിലേക്ക് ആളെ കൊണ്ട് വരുന്നത്. പറഞ്ഞു വന്നത് പടം എടുക്കാൻ അറിഞ്ഞാൽ പോരാ പോസ്റ്ററിൽ സ്റ്റാർ കാസ്റ്റ് ഉള്ളതുകൊണ്ടൊന്നും ജനം തീയറ്ററിൽ എത്തില്ല അതിന്റെ പ്രമോഷൻ മെറ്റിരിയലുകൾ കൂടി പ്ലാൻ ചെയ്യാൻ അറിയണം. അഭിനന്ദനങ്ങൾ രതീഷ് ബാലകൃഷ്ണ പൊതുവാൾ .

You might also like