ഹർദിക് പാണ്ഡ്യ ഇനിയില്ല; പുത്തൻ ഓൾ റൗണ്ടറെ പ്രഖ്യാപിച്ച് വിരാട് കോഹ്ലി..!!

311

ഒളിമ്പിക്സിൽ ഒരു സ്വർണ്ണം നേടാൻ ഇന്ത്യ എന്ന മഹാരാജ്യത്തിൽ നിന്നും ഒരാളെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ട് ഒക്കെ ആയിരിക്കും എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരാൾ ഫോം ആയില്ല എങ്കിൽ അടുത്ത ആൾ ഉടൻ റെഡി ആണ്.

ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിന്റെ ഫൈനലിൽ അടിയറവ് പറഞ്ഞ ഇന്ത്യൻ ടീം അടുത്ത വര്ഷം നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിനുള്ള തുടക്ക മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങി കഴിഞ്ഞു. ആവേശത്തോടെ ആദ്യം മത്സരം തുടങ്ങിയപ്പോൾ ഐസിസി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

നാലാം സ്ഥാനത്തിൽ ആണ് ഇംഗ്ലണ്ട്. ഇന്ത്യൻ മണ്ണിൽ എതിരാളികളെ നിലപരിശാക്കുന്ന ഇന്ത്യൻ ടീം എന്നാൽ വിദേശ മത്സരങ്ങളിൽ അടിപതറാറുണ്ട്. പ്രത്യേകിച്ച് ഇംഗണ്ടിലും ഓസ്‌ട്രേലിയയിലും എല്ലാം. എന്നാൽ ഇത്തവണ കളി മാറും എന്നാണ് വിരാട് കോഹ്ലി പറയുന്നത്.

ഇംഗ്ലണ്ടിന്റെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുക എന്നുള്ളത് ശ്രമകരം ആണെങ്കിൽ കൂടിയും ഇന്ത്യൻ ടീമിന്റെ ശക്തിയെ കുറിച്ച് ക്യാപ്റ്റൻ കോഹ്ലി വാചാലനായി. അതിൽ പ്രത്യേകമായി പറഞ്ഞ താരം ആണ് പേസ് ബൗളർ കൂടിയായ ശാർദൂർ താക്കൂർ. പ്ലെയിങ് ഇലവനിൽ ഉള്ള താരം മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന എന്തും നൽകാൻ കെൽപ്പുള്ള താരമാണ്.

ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങും നന്നായി അദ്ദേഹത്തിന് ചെയ്യാൻ കഴിയും എന്നാണ് തന്റെ വിശ്വാസം എന്നും കോഹ്ലി കൂട്ടിച്ചേർത്തു. കോഹ്ലിയുടെ വാക്കുകൾ ഇങ്ങനെ..

“തീർച്ചയായും താക്കൂർ ഒരു മികച്ച ടീം മാൻ തന്നെയാണ്. അവൻ ഉറപ്പായും ടെസ്റ്റ് ടീമിലെ ഒരു ഓൾറൗണ്ട് ഓപ്ഷനാണ്. അവൻ അനേകം കഴിവുള്ള ഒരു മികച്ച താരമാണ്. ബാറ്റിങ്ങും ബൗളിങ്ങും ഏറെ മികവോടെ നിർവഹിക്കാൻ കഴിഞ്ഞാൽ അവൻ ടീമിന് നൽകുന്ന ബാലൻസ് ഏറെ വലുതാണ്. മുൻപ് ഞങ്ങൾക്കായി ഈ ചുമതല കൈകാര്യം ചെയ്തത് ഹാർദിക് പാണ്ട്യയാണ്. ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഒരു പ്രധാന ഘടകമാണ് താക്കൂർ കോഹ്ലി പറയുന്നു.

You might also like