ഹൽദി ആഘോഷ ചിത്രങ്ങൾക്ക് പിന്നാലെ വിവാഹ വേഷത്തിൽ മാളവിക കൂടെ ജയറാമും; രഹസ്യം വെളിപ്പെടുത്തി മാളവിക ജയറാം..!!

74

മലയാള സിനിമയിലെ മാതൃക താരജോഡികൾ ആണ് പാർവതി – ജയറാം ദമ്പതികൾ. ഇരുവരും അഭിനയ ലോകത്തിൽ എത്തുകയും തുടർന്ന് പ്രണയത്തിൽ ആകുകയും വിവാഹം കഴിച്ചവരും ആണ്.

വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും അഭിനയ ലോകത്തിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും ജയറാം ഇന്നും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ജയറാം പാർവതി ദമ്പതികൾക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. കാളിദാസ് ജയറാം പിന്നെ മാളവിക ജയറാം. കാളിദാസ് ചെറുപ്പം മുതൽ തന്നെ അഭിനയ ലോകത്തിൽ സജീവം ആണ്.

എന്നാൽ ചെറുപ്പത്തിൽ തടിച്ചുരുണ്ടിരുന്ന മാളവിക ഇപ്പോൾ മെലിഞ്ഞു അതീവ സുന്ദരിയായി സോഷ്യൽ മീഡിയയിൽ സജീവം ആണ്. അഭിനയത്തിൽ നിന്നും തെന്നിമാറി മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ച മാളവിക ഒരു പ്രമുഖ വസ്ത്ര വിൽപ്പന സ്ഥാപനത്തിന് വേണ്ടി നേരത്തെ മോഡലിങ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയി മാളവികയുടെ ഹൽദി ആഘോഷങ്ങളോട് ഉപമിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയത്. തുടർന്ന് ഇപ്പോൾ വിവാഹം ഒന്നും അല്ല ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ട് ആയിരുന്നുവെന്നു താരം തന്നെ വീഡിയോ ഷെയർ ചെയ്തു പങ്കുവെച്ചിരിക്കുകയാണ്. പ്രമുഖ സ്വർണ്ണക്കടയുടെ പരസ്യത്തിൽ ആണ് അച്ഛനും മകളും എത്തിയത്.