ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക ജയറാം; വിവാഹമാണോയെന്ന് ആരാധകർ..!!

178

മലയാള സിനിമയിൽ ഏറെ ഇഷ്ടം ഉള്ള താരദമ്പതികൾ ആണ് ജയറാം പാർവതി. ഒരുകാലത്ത് ആരാധകർ ഏറെ ഉണ്ടായിരുന്നു പാർവതി ജയറാം ജോഡികൾ ആയി എത്തുന്ന സിനിമകൾക്ക്. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹതരാകുകയും ചെയ്തു.

ജയറാമിനും പാർവ്വതിക്കും പിന്നാലെ മകൻ കാളിദാസ് ജയറാമും അഭിനയ ലോകത്തിൽ ഇപ്പോൾ സജീവം ആണ്. എന്നാൽ മകൾ മാളവിക അപ്പോഴും അഭിനയ മേഖലയിൽ എത്തുന്നതിൽ ആഗ്രഹം പ്രകടിപ്പിച്ചതെ ഇല്ല. മാളവിക നേരത്തെ തുറന്നു പറഞ്ഞിരുന്നു തനിക്ക് ഇഷ്ടപ്പെട്ട മേഖല മോഡലിംഗ് ആണ് എന്ന്. സോഷ്യൽ മീഡിയയിൽ സജീവം ആയ മാളവിക ഷെയർ ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്.

ഇത്തരത്തിൽ താരം ഇപ്പോൾ ഹൽദി വേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. എന്നാൽ മോഡലിംഗ് താരത്തിന്റെ മേഖല ആണെങ്കിൽ കൂടിയും പുത്തൻ ചിത്രങ്ങൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആണോ എന്നുള്ള സംശയത്തിൽ ആണ് ആരാധകർ.

https://youtu.be/UeIFYlwM1yw

മഞ്ഞ നിറമുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായി ആണ് മാളവിക ഇരിക്കുന്നത്. ബ്രൈഡൽ ഷൂട്ട് ആണെന്ന് ആണ് ആരാധകർ പറയുന്നത്. എന്നാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറൽ ആയതോടെ താരത്തിന്റെ വിവാഹം ആയോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ തന്റെ വിവാഹം ഉടനെ ഒന്നും ഇല്ല എന്നും കരിയർ ആണ് ഇപ്പോൾ തനിക്ക് പ്രാധാന്യം എന്നും ചക്കി എന്ന മാളവിക പറയുന്നു.