അന്ന് ഇതിൽ കൂടുതൽ ഗ്ലാമർ വേഷങ്ങൾ ധരിച്ചിട്ടുണ്ട്; ബിക്കിനി വേഷത്തെ കുറിച്ച് ദീപ്തി സതി..!!

241

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ താരം ആണ് ദീപ്തി സതി (deepti sati). തുടർന്ന് മമ്മൂട്ടിയുടെയും പ്രിത്വിരാജിന്റെയും ഒക്കെ നായികയായി എത്തിയ ദീപ്തി അഭിനയിച്ച പ്രധാന മലയാളം സിനിമകൾ ലവകുശ പുള്ളിക്കാരൻ സ്റ്റാറാ സോളോ ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ്.

https://youtu.be/UOY9twXC3_A

സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോകളിൽ കൂടിയും ഫോട്ടോ ഷൂട്ടുകളിൽ കൂടിയും ഒക്കെ എന്നും വൈറൽ ആകുന്ന ദീപ്തി സതി ഈ അടുത്ത് ബിക്കിനിയിൽ ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബിക്കിനിയിൽ എത്തിയപ്പോൾ വിമർശനങ്ങളെ കുറിച്ച താരം ഇപ്പോൾ പറയുന്നത് ഇങ്ങനെ…

ലക്കി എന്ന ചിത്രത്തിലാണ് ആദ്യമായി ബിക്കിനി അണിഞ്ഞതെന്നും അത് പൂളിൽ കുളിക്കുന്ന ഒരു രംഗത്തിന് വേണ്ടി ആയിരുന്നു എന്നും ആ രംഗം ആളുകൾ എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും ദീപ്തി പറയുന്നു.

ചില ആളുകൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നാണ് താരം പറയുന്നത്. പക്ഷേ താരം അത് മൈൻഡ് ചെയ്തില്ല. താൻ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അന്ന് ഇതിലും ഗ്ലാമറസായ വേഷങ്ങളാണ് ധരിച്ചതെന്നും ദീപ്തി പറയുന്നു.