ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ വീണ്ടും കിവീസ് തകർന്നു; ഇന്ത്യക്ക് ജയിക്കാൻ 244 റൺസ്..!!

18

ഇന്ത്യൻ ബോളിംഗിന് മുന്നിൽ വീണ്ടും ന്യൂസിലാൻഡിന് അടിപതറി. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 49 ഓവറിൽ 243 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ, ടെയ്ലറും ലാതം എന്നിവർ മാത്രമാണ് ഇന്ത്യൻ ബോളിംഗിന് മുന്നിൽ പിടിച്ചു നിന്നത്.

റോസ് ടെയ്ലറും ലാതമും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 119 റൺസ് ആണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ടെയ്ലർ 93 റൺസ് എടുത്തപ്പോൾ ലാതം 51 റൺസ് ആണ് നേടിയത്. കൈക്കുഴക്ക് പരിക്കേറ്റ് വിശ്രമത്തിൽ ഉള്ള ധോണിക്ക് പകരം ദിനേശ് കാർത്തിക് ആണ് ഇന്ത്യൻ ടീമിൽ ഉള്ളത്.

ബുവനേശ്വർ കുമാർ 46 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്തപ്പോൾ, മുഹമ്മദ് ഷാമി 41 റൺസ് വഴങ്ങി 3 വിക്കറ്റും, ചാവൽ 2ഉം നാല് മാസത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ തീരിച്ചെത്തിയ ഹാദിക് പാണ്ഡ്യ 2 വിക്കറ്റും എടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അവസാനം വിവരം ലഭിക്കുകബോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 7 ഓവറിൽ 31 റൺസ് എടുത്തിട്ടുണ്ട്. രോഹിത് 9 റൺസും ധവാൻ 22 റൺസ് എടുത്ത് ക്രീസിൽ ഉള്ളത്.

You might also like