പൊണ്ണത്തടി കുറച്ചിട്ടുവാ.. ഫ്രയിമിൽ ക്കൊള്ളുന്നില്ല; എവിടെ പോയാലുമുള്ള ഈ അപമാനത്തിന് മധുരപ്രതികാരവുമായി തീർത്ഥ..!!

259

വണ്ണം എന്നുള്ളത് എല്ലാവർക്കും ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. സ്ത്രീകൾക്ക് കൂടുതൽ സൗന്ദര്യം കൂടി നോക്കുന്നവർ ആയാൽ തടി എന്നുള്ളത് വലിയ തലവേദന തന്നെ ആണ്. തടി പലപ്പോഴും പലർക്കും മുന്നിൽ പരിഹാസം കൂടി ആയി മാറാറുണ്ട്. അത്തരത്തിൽ ഉള്ള കളിയാക്കലുകൾ എല്ലാം ജീവിതത്തിന്റെ ഭാഗമായി ഒതുങ്ങി കൂടുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ അമിത വന്നതേ അതിജീവിച്ച മോഡലും സൈക്കോളജിസ്റ്റും നടിയുമായ തീർത്ഥ അനിൽ കുമാറിന്റെ ജീവിത കഥ തന്നെ ഇതിനുള്ള വലിയ ഉദാഹരണം ആണ്. തന്റെ അപമാനങ്ങളെയും തടിയെയും തീർത്ഥ അതിജീവിച്ചത് ഇങ്ങനെ..

തടി കൂടിയവർ മോഡലിങ്ങിനിറങ്ങിയാൽ കൊടുംപാതകം ചെയ്തു എന്ന മുൻവിധിയായിരുന്നു പലര്‍ക്കും. തടിയുള്ളവരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഇന്നും പലരുടേയും ചവറ്റു കൊട്ടയിലാണ്. പക്ഷേ അവഗണനകളിൽ നിന്നും ഞാനെന്റെ ലക്ഷ്യത്തിലേക്ക് നടന്നു കയറി. ഒരു ആഡ് ഷൂട്ടിനായി ചെന്നപ്പോഴാണ് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. അന്നു കൂടെ ഉണ്ടായിരുന്ന എല്ലാവരും സീറോ സൈസ് മോഡലുകൾ. എനിക്ക് തടി ഉണ്ട് എന്ന് പറഞ്ഞ് പുറകിലേക്ക് മാറ്റി നിർത്തി. ഒടുവിൽ പരസ്യം പുറത്തു വന്നപ്പോൾ അതിൽ ഞാനില്ല. പലവിധ മാഗസിനുകളിലും ട്രൈ ചെയ്തു അപ്പോഴും കേട്ടു ഇതേ ഡയലോഗ്.

പോയി ‘തടി കുറച്ചിട്ടു വാ’. ഗുണ്ടു ഉണ്ട എന്നിങ്ങനെ പല വട്ടപ്പേരുകളും വിളിക്കും. ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടമായിരുന്നു. പക്ഷേ എല്ലാം പോസിറ്റീവായി എടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. തടിയുള്ളവർക്കും സ്വപ്നങ്ങളുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ലക്ഷ്യം. ഭൂതം എന്ന എന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മോഡലിംഗ് ഫൊട്ടോസുമായി സജീവമാണ്. എന്നെങ്കിലും ഒരു നാൾ ഒരു മാഗസിന്റെ കവർ ഗേളാകണം എന്നതാണ് എന്റെ വലിയ സ്വപ്നം. സിനിമ സ്വപ്നവും മനസിലുണ്ട്. വീട്ടുകാരും സുഹൃത്തുക്കളുമാണ് എന്റെ ആ സ്വപ്നത്തിനുള്ള വലിയ പ്രചോദനം. പ്രധാനമായും മോഡലിങ് കരിയറാക്കി മാറ്റണമെന്നാണ് ആഗ്രഹം.

സിനിമയിലും ഷോർട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഓൺലൈൻ ചാനലുകളിൽ ആങ്കറായും ഞാൻ തിളങ്ങിയിട്ടുണ്ട്. ഒടുവിൽ ചെയ്ത ഫോട്ടോഷൂട്ടോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പല മുൻനിര പേജുകളിലും ഫോട്ടോസെത്തി. തടി കൂടിയതിനാൽ സ്വപ്നങ്ങൾ മാറ്റിവയ്ക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളു. സ്വപ്നങ്ങളെ പിൻതുടരുന്നതിനു നിങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നത് തടസ്സമാകരുത്.