പ്രതികാരദാഹിയായ യക്ഷിയായി സീമ വിനീത്; വൈറലായി പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം..!!

1,180

പ്രതികാര ദാഹിയായ യക്ഷിയായി സീമ വിനീത്. വഡോഫോൺ കോമഡി സ്റ്റാർ എന്ന പരിപാടിയിൽ കൂടി പ്രേക്ഷകർക്ക് സുപരിചിതയായ താരം ആണ് സീമ വിനീത് (seema vineeth). ട്രാൻസ് വുമൺ ആയ സീമ മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ആണ്. നിരവധി ഫോട്ടോ ഷൂട്ടുകൾ നടത്തുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ജീവിതത്തിൽ ഒട്ടേറെ മോശം അനുഭവം നേരിടേണ്ടി വന്ന ആൾ കൂടി ആണ് സീമ വിനീത്. നടി മാല പാർവതിയുടെ മകനിൽ നിന്നും നേരിടേണ്ടി വന്ന മോശം സന്ദേശങ്ങളെ കുറിച്ച് സീമ നടത്തിയ വെളിപ്പെടുത്തൽ വളരെ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ പ്രതികാര ദാഹിയായ യക്ഷിയായി സീമ നടത്തിയ ഫോട്ടോഷൂട്ട് ആണ് ചർച്ച ആകുന്നത്.

ഫോട്ടോ ഷൂട്ടിനൊപ്പം സീമ കുറിച്ചത് ഇങ്ങനെ ആയിരുന്നു.

“അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..! അവർ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികൾ പോലും അവളോട് ഇണങ്ങും യക്ഷികൾ ദുഷ്ടകളല്ല.. അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം.” എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സോമു വേദയാണ്.

ചിത്രങ്ങൾ കാണാം..

 

https://www.facebook.com/1670251923217735/posts/2677852385791012/?app=fbl