ഈ കിടിലൻ ഫോട്ടോകൾക്ക് പിന്നിൽ അയാളാണ്; ആ വൈറൽ ഫോട്ടോഗ്രാഫർ ഇവിടെയുണ്ട്..!!

9,789

ഇന്ന് നമ്മൾ സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കാണുന്നത് ഒന്നാണ് ഫോട്ടോഷൂട്ടുകൾ. നിരവധി മോഡലുകൾ സിനിമ താരങ്ങൾ സീരിയൽ താരങ്ങൾ അങ്ങനെ പലരും ദിനംപ്രതി വ്യത്യസ്ഥമായ ഫോട്ടോസുമായി എത്തുന്നത്.

അതെല്ലാം കാണുകയും ആഘോഷിക്കുകയും വാർത്ത ആക്കുകയും എല്ലാം ചെയ്യുന്നതുമാണ്. മികച്ച ഒരു ഫോട്ടോഷൂട്ട് വന്നാൽ തങ്ങൾക്ക് ഇഷ്ടപെട്ട താരത്തിന്റെ ആയാൽ അത് വൈറൽ ആകാൻ നിമിഷങ്ങൾ മതി.

എന്നാൽ ഓരോ ഫോട്ടോകളിലും താരങ്ങളിൽ കൂടി വൈറൽ ആകുമ്പോഴും അതിനേക്കാൾ എല്ലാം ഉപരി ഒരു അതിന് പിന്നിൽ ഉള്ള അധ്വാനം വളരെ വലുതുതന്നെയാണ്. കൃത്യമായ ലൈറ്റിങ്ങിൽ കൃത്യമായ നിറങ്ങൾ കോർത്തിണക്കി മികവുറ്റ എഡിറ്റിംഗ് നടത്തിയും എല്ലാമാണ് ഓരോ ഫോട്ടോഷൂട്ടുകളും എത്തുന്നത്.

അത്തരത്തിൽ മികവുറ്റ ചിത്രങ്ങൾ നൽകുന്നവരാണ് ഒരു ഫോട്ടോഗ്രാഫേർസും. അത്തരത്തിൽ വൈറലായ ജന ശ്രദ്ധനേടിയ സാമൂഹിക വിഷയങ്ങൾ ഫോട്ടോ കൺസെപ്റ്റ് ആക്കിയ ആളാണ് അനുലാൽ. വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുകൾ ഒരുക്കിയ സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ ആണ് അനുലാൽ.

സിനിമാ ടെലിവിഷൻ രംഗത്തെ ഒട്ടേറെ താരങ്ങൾക്കൊപ്പം നിരവധി മോഡലുകളും അനുലാലിന്റെ ക്യാമറാക്കണ്ണിലൂടെ ആകർഷകമായ ക്ലിക്കുകളായി മാറി. ഫോട്ടോഗ്രാഫി രംഗത്ത് ഇതിനോടകം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അനുലാൽ വേറിട്ട ആശയങ്ങളുമായും ക്യാമറ ചലിപ്പിച്ചിരുന്നു.

ഓണക്കാലത്ത് അധഃപതിച്ച പൊതു റോഡിൽ പൂക്കളമിടുന്ന പെൺ മോഡലിന്റെ ചിത്രം പകർത്തുക വഴി ഒരു ഫോട്ടോഗ്രാഫറുടെ സാമൂഹിക പ്രതിബദ്ധതയായിരുന്നു അനുലാൽ പറഞ്ഞുവെച്ചത്.

ഫാഷൻ മോഡലുകളുടെ ബോൾഡ് ചിത്രങ്ങളും അനുലാൽ എന്ന ഫോട്ടോഗ്രാഫറിൽ ഭദ്രം. ഏറ്റവുമൊടുവിൽ സിനിമതാരം ബിബിൻ ജോർജും അവതാരകയും മോഡലുമായ ആദിത്യ സോണിയും ചേർന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുലാൽ ഒരുക്കിയത്.

ഫോട്ടോഷൂട്ടിന് വൻ സ്വീകാര്യതയാണ് ലഭിച്ചു. ബിബിൻ ജോർജിന്റെ ഗ്ലാമറസ് മേക്കോവർ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫോട്ടോഗ്രാഫി കൊണ്ട് മായാജാലം തീർത്ത് അനുലാൽ മുന്നേറുകയാണ്.