മോഡേൺ ലുക്കിൽ ബിഗ് ബോസ് താരം അലക്‌സാൻഡ്ര ജോൺസൻ; ആഘോഷമാക്കി ആരാധകർ..!!

1,455

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലെ മലയാളം പതിപ്പിൽ രണ്ടാം സീസണിൽ കൂടി ശ്രദ്ധ നേടിയ താരമാണ് അലസാൻഡ്ര ജോൺസൻ.

മോഡൽ എന്ന നിലയിലും അതോടൊപ്പം എയർ ഹോസ്റ്റസ് കൂടിയാണ് അലക്‌സാൻഡ്ര. ബിഗ് ബോസ് രണ്ടാം സീസൺ കൊറോണ മൂലം പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. കൂരചുണ്ട് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പറന്നുയർന്ന മിടുക്കിയാണ് അലസാൻഡ്ര.

എയർ ഹോസ്റ്റസ് ആയിരുന്ന അലസാൻഡ്ര ജോലി ഉപേക്ഷിച്ചാണ് ബിഗ്‌ ബോസ് സീസൺ 2 ലേക്ക് എത്തുന്നത്. ഷോയിൽ വന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും വളരെ വലിയ ഒരു ആരാധക പിന്തുണ ഉണ്ടാക്കി എടുക്കാനും താരത്തിന് കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധത എപ്പോഴും ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് അലസാൻഡ്ര.

മോഡലിംഗ് രംഗത്താണ് അലസാൻഡ്ര കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് .നല്ലൊരു ലൈഫ് സ്റ്റൈൽ ബ്ലോഗർ കൂടിയായ താരം കൂടുതലായും സൗന്ദര്യ വർധക വസ്തുക്കളുടെ വിവരണം നടത്തി എത്താറുണ്ട്. ഹ്രസ്വ ചിതങ്ങളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ച് അഭിനയവും തനിക്കു പറ്റിയ പണിയാണ് എന്ന് താരം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു നടിയാവുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. താനൊരു സോഷ്യൽ മീഡിയ അടിക്ട് ആണെന്ന് ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി.

താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ് അലസാൻഡ്രയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്.

താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമെന്റുകൾ ആണ് വരുന്നത്. ട്രഡീഷണൽ ലുക്ക് ആയാലും മോഡേൺ ലുക്ക് ആയാലും ഒരുപോലെ ഇണങ്ങുന്ന മോഡിൽ ആണ് അലസാൻഡ്ര എന്നാണ് ആരാധകരുടെ പറയുന്നത്.