മോഡേൺ സുന്ദരിയായി നിമിഷ സജയൻ; ഇങ്ങനെ ഫോട്ടോയിട്ടാൽ ആരുടേയും കണ്ണുതള്ളും..!!

216

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തോണ്ടി മുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ സുരാജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് നിമിഷ സജയൻ.

ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു കുപ്രസിദ്ധ പയ്യൻ ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്.അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം.

പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആൾ കൂടിയാണ്.

മികച്ച വിജയങ്ങൾ കാര്യത്തിൽ ഉണ്ടാക്കിയ താരം ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ് ആരാധകർക്ക് ഹരമായി മാറുന്നത്.