പുള്ളു പാടവരമ്പത്ത് ഒരു കിടിലം പ്രീ വെഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ..!!

202

ഇന്നത്തെ കാലത്തു കല്യാണങ്ങൾക്ക് സേവ് ഡേറ്റ് ഫോട്ടോഷൂട്ട് ഒരു ഫാഷൻ കൂടി ആയി മാറിക്കഴിഞ്ഞു. അതിനായി ഏത് തരത്തിൽ ഉള്ള ഷൂട്ട് നടത്താനും തയ്യാറാകുന്ന കാലത്ത്. ശരീര സൗന്ദര്യം പ്രദർശനമാക്കി തന്നെയാണ് മിക്കവരും കയ്യടി നേടിയത്. എന്നാൽ പ്രകൃതി ഭംഗിയിൽ നിന്നും ഒരു കിടിലം ഫോട്ടോഷൂട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പ്രീതി – അഖില്‍ ജോഡികള്‍ക്ക് ‘ഒരു നാടൻ പ്രണയം’ എന്ന ആശയം ആയിരുന്നു തല്‍പ്പര്യം. ഇക്കാര്യം “പൂരം വെഡ്ഡിങ്ഗ്സിനോട്” പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ക്യാമറയും എടുത്തു ഇരുവരെയും കൂട്ടി ഒരു പാടത്തേക്ക് ഒരു പോക്ക് അങ്ങ് പോയി. ഏതായാലും ഇരുവരുടെയും പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തൃശൂരിലെ പുള്ള് പാടം ആയിരുന്നു ലൊക്കേഷന്‍.