മകൻ പിന്നിലുള്ളത് അച്ഛനറിഞ്ഞില്ല; മുന്നോട്ടെടുത്ത ജീപ്പിൽ നിന്ന് തെറിച്ചുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം..!!

18

ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ജീവൻ തന്നെ എടുക്കും അങ്ങനെ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. തിരുവനന്തപുരം പാലോട് എന്ന സ്ഥലത്തിൽ ആണ് സംഭവം. പേരയം സ്വദേശി സന്തോഷിന്റെ മകൻ വൈഭവ് ആണ് ദാരുണമായി ഇല്ലാതെയായത്.

പതിവുപോലെ അച്ഛനെ യാത്രയാക്കാൻ ജീപ്പിന് സമീപത്തേക്ക് എത്തിയതാണ് കുഞ്ഞു വൈഭവ്. അച്ഛൻ സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് കണ്ടതോടെ മെല്ലെ ജീപ്പിന്റെ പിന്നിൽ പിടിച്ചു കയറാൻ ശ്രമിച്ചു. സന്തോഷാവട്ടെ മകൻ വണ്ടിയിൽ പിടിച്ചു കയറുന്നത് ശ്രദ്ധിച്ചതുമില്ല.

വണ്ടി മുന്നോട്ട് എടുത്തപ്പോൾ വണ്ടിയിൽ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തല ഇടിച്ചത് പോസ്റ്റിൽ ആയിരുന്നു. അലർച്ച കേട്ട് ഓടി വന്നു കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സാധാരണയായി അച്ഛനെ യാത്ര അയയ്‌ക്കാൻ പോകുന്ന വൈഭവ് സന്തോഷ് ജീപ്പിൽ കയറിയാലുടൻ അമ്മയ്ക്കൊപ്പം തിരിച്ചു പോരുകയാണ് ചെയ്യാറുള്ളത്. ശ്രദ്ധയൊന്ന് പാളിയതോടെയാണ് അപകടം ഉണ്ടായത്.