പിണറായി മകൾ വീണയും പി എ മുഹമ്മദ് റിയാസും വിവാഹിതരായി; ആശംസകൾ..!!

30

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല വിജയന്റെയും മകൾ വീണ വിജയനും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി എ മുഹമ്മദ് റിയാസും വിവാഹിതർ ആയി. തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

ക്ലിഫ് ഹൗസിൽ രാവിലെ 10.30 നു ആയിരുന്നു വിവാഹം. മുഖ്യമന്ത്രീ പിണറായി വിജയൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പ്രധാന അതിഥികൾ ആയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആണ്. വീണക്ക് ആദ്യ വിവാഹ ത്തിൽ ഒരു മകനും റിയാസിന്റെ ആദ്യ വിവാഹത്തിൽ രണ്ടു മക്കളും ഉണ്ട്.

ഐ​ടി ബി​രു​ദ​ധാ​രി​യാ​യ വീ​ണ ആ​റു​വ​ർഷം ഓ​റ​ക്കി​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​പി ടെ​ക്സോ​ഫി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി. 2014 മു​ത​ൽ ബം​ഗ​ളൂ​രൂ​വി​ൽ എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​നാസി​ന്‍റെ എം​ഡി​യാ​യി പ്ര​വ​ർത്തി​ക്കു​ന്നു.

വീണയും ഞാനും വിവാഹിതരായി..

Posted by P A Muhammad Riyas on Sunday, 14 June 2020