തിരുവല്ലയിൽ പട്ടാപകൽ പെണ്കുട്ടിയെ യുവാവ് കത്തിക്ക് കുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു..!!

68

തിരുവല്ല; പ്ലസ് ടു മുതൽ, പെണ്കുട്ടിയോട് പ്രണയം തോന്നിയ യുവാവ്, നിരന്തരമായി വിദ്യാർത്ഥിനി നിരസിച്ചത് കൊണ്ട് പകയോടെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

ഇന്ന് രാവിലെയാണ് തിരുവല്ലയെ നടുക്കിയ സംഭവം അരങ്ങേറിയത്. കുമ്പനാടി സ്വദേശി അജിൻ റെജി മാത്യു എന്ന പതിനെട്ട്കാരൻ ആണ് യുവതിയെ കുത്തി വീഴ്ത്തിയത്. റാന്നി അയിരൂർ സ്വദേശി കവിതയാണ് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്.

ഇരുവരും പ്ലസ് ടുവിനു പഠിക്കുമ്പോൾ മുതൽ അജിൻ പെൺകുട്ടിക്ക് പിന്നാലെ കൂടിയിരുന്നു. എന്നാൽ പെൺകുട്ടി അഭ്യർഥന നിരസിക്കുകയായിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ് ഇരുവരും രണ്ട് കോളെജുകളിലാണ് അഡ്മിഷൻ ലഭിച്ചത്. എന്നിട്ടും അജിൻ പെൺകുട്ടിയെ കാണാൻ പതിവായി എത്തുമായിരുന്നു. ശല്യം ചെയ്യൽ പതിവായതോടെ പെൺകുട്ടി ഇയാളോട് കയർത്തു സംസാരിച്ചതായും പറയപ്പെടുന്നു.

തുടർന്ന് പുതിയ കോളേജിൽ കവിതക്ക് മറ്റാരോടോ സൗഹൃദം ഉണ്ടെന്നുള്ള സംശയമാണ് ക്രൂരമായ കൊലപാതക ശ്രമത്തിൽ കലാശിച്ചത്. രണ്ട് കുപ്പി പെട്രോൾ വാങ്ങിയ ശേഷം കോളേജിൽ പോകാൻ നിന്ന കവിതയെ കത്തി കൊണ്ട് കുത്തി വീഴ്ത്തുക ആയിരുന്നു. തുടർന്ന് കൈവശം ഉണ്ടായിരുന്ന പെട്രോൾ ഒഴിച്ച് കത്തിച്ചു.

ഭ്രാന്തമായ പ്രണയമാണ് ക്രൂരമായ ഈ ചെയ്തിയിലേക്ക് യുവാവിനെ നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് നിന്നും നാട്ടുകാർ ആണ് അജിനെ കീഴ്‌പ്പെടുത്തി പോലിസിൽ ഏൽപ്പിച്ചത്.